scorecardresearch
Latest News

ഇതാണോ ചിത്രത്തില്‍ കാണുന്നത്? എങ്കില്‍ പ്രണയത്തില്‍ നിങ്ങള്‍ ദുര്‍ബലനാണ്!

നിങ്ങളിലെ റൊമാന്റിക് വശം വെളിപ്പെടുത്തുന്നതാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം. ചിത്രത്തിൽ നിങ്ങൾ ആദ്യം കാണുന്നതെന്താണോ അതു പറയും പ്രണയത്തോടുള്ള നിങ്ങളുടെ സമീപനം

optical illusion, optical illusion viral picture, optical illusion brain test

ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നെറ്റിസണ്‍മാരുടെ അഡിക്ഷനായി മാറിയിരിക്കുകയാണ്. ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താനുള്ള വെല്ലുവിളികൾക്കായി കാത്തിരിക്കുന്നവരില്‍ കുട്ടികള്‍ മുതല്‍ പ്രായം കൂടിയവര്‍ വരെയുണ്ട്.

വെറുമൊരു നേരംപോക്കിനുവേണ്ടിയല്ല ആളുകള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ സമീപിക്കുന്നത്. നമ്മുടെ ബുദ്ധിയെയും കണ്ണുകളെയും പരീക്ഷിക്കുന്നവയാണു ഇത്തരം ചിത്രങ്ങള്‍.

ഒറ്റനോട്ടത്തില്‍ ഒരു പാറ്റേണും വീണ്ടും നോക്കുമ്പോള്‍ മറ്റൊരു പാറ്റേണും ആയി തോന്നും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഒറ്റനോട്ടത്തില്‍ കാണുന്നതിനെ അടിസ്ഥാനമാക്കി അവരുടെ വ്യക്തിത്വത്തെക്കുറിച്ചും ധാരാളം വിശകലനങ്ങളുണ്ട്.

ഇന്നത്തെ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ചിത്രം വളരെ രസകരമാണ്. ചിത്രത്തില്‍ നിങ്ങളുടെ കണ്ണുകളില്‍ ആദ്യം ഉടക്കിയത് എന്താണ്? അക്കാര്യം പറയും നിങ്ങള്‍ എങ്ങനെ പ്രണയത്തിലാണെന്ന്.

optical illusion, optical illusion viral picture, optical illusion brain test

ഒരു പുരുഷനും സ്ത്രീയും ഇരുണ്ട സ്ഥലത്ത് ഇരിക്കുന്നതായാണു ചിത്രങ്ങളില്‍ പലരും കാണുന്നത്. ചിലര്‍ ഒരു തലയോട്ടിയും കാണുന്നു. ഇക്കാര്യങ്ങള്‍ നിങ്ങളുടെ പ്രണയ ബന്ധങ്ങളെക്കുറിച്ച് എന്താണ് വ്യക്തമാക്കുന്നതെന്നു നോക്കാം.

ആദ്യം ആണ്‍കുട്ടിയെ കണ്ടാല്‍

പ്രണയബന്ധങ്ങളില്‍ നിങ്ങള്‍ക്കു ശിശുസഹജമായ ആവേശമുണ്ട്. നിങ്ങള്‍ക്ക് പ്രണയത്തോട് പ്രത്യേക അഭിനിവേശമുണ്ട്, അത് അംഗീകരിക്കാന്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും. ”യഥാര്‍ത്ഥ ജീവിതത്തില്‍ പ്രണയം നിങ്ങളെ എപ്പോഴെങ്കിലും കണ്ടെത്തുകയാണെങ്കില്‍, അത് ഒരിക്കലും ഒത്തുചേരാന്‍ കഴിയാത്തതിനാല്‍ അവഗണിക്കുമെന്നു നിങ്ങള്‍ മനസിലാക്കുന്നു,” ഒരു വിദഗ്ധന്‍ പറയുന്നു.

ആദ്യം പെണ്‍കുട്ടിയെ കണ്ടാല്‍

ആദ്യം പെണ്‍കുട്ടിയെ കാണുന്നവര്‍ പ്രണയസാധ്യതയെ വളരെയധികം വിശ്വസിക്കുന്നു. അവര്‍ പ്രണയമെന്ന ആശയവുമായി എപ്പോഴും പ്രണയത്തിലാണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലേക്കു വരുമ്പോള്‍ ഉയര്‍ന്ന പ്രതീക്ഷകള്‍ കാരണം അതവര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു.

ചില വിദഗ്ധർ പറയുന്നതനുസരിച്ച്, നിങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച് നിങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ ചിലപ്പോള്‍ ചുറ്റുമുള്ള ആളുകള്‍ ആശയക്കുഴപ്പത്തിലാകുകയും പ്രണയം, ഡേറ്റിങ്, ഇണചേരല്‍ എന്നിവ മാത്രമാണു നിങ്ങള്‍ക്കു താല്‍പ്പര്യമുള്ള കാര്യങ്ങളെന്നു കരുതുകയും ചെയ്യും.

ആദ്യം തലയോട്ടിയാണു കാണുന്നതെങ്കില്‍

ആദ്യം ഒരു തലയോട്ടി കാണുകയാണുന്നതെങ്കില്‍ നിങ്ങള്‍ പ്രണയത്തിലും സ്‌നേഹത്തിലും താല്‍പ്പര്യമില്ലാത്തവരാണെന്നാണ് ആളുകള്‍ കരുതുന്നത്. വിദഗ്ധര്‍ പറയുന്നതനുസരിച്ച്, ”നിങ്ങള്‍ മിടുക്കരും യാഥാര്‍ത്ഥ്യബോധമുള്ളവരുമാണ് എന്നാണു ചുറ്റുമുള്ളവര്‍ മനസിലാക്കുന്നത്. സാധാരണക്കാര്‍ നിസാരമെന്നു വിളിക്കുന്ന കാര്യങ്ങളില്‍ നിങ്ങള്‍ ഏര്‍പ്പെടുന്നില്ലെന്ന് അവര്‍ അനുമാനിക്കുന്നു.”

optical illusion, optical illusion viral picture, optical illusion brain test

സാഹചര്യം ശരിയാകുമ്പോള്‍ ഈ ആളുകള്‍ പ്രണയത്തിലാകുന്നു. അത് ഓരോരുത്തരെയും സംബന്ധിച്ച് വളരെ വ്യക്തിപരമായ കാര്യമാണ്. അതിനാല്‍, നിങ്ങള്‍ ഒരു യഥാര്‍ത്ഥ റൊമാന്റിക് വ്യക്തിയാണോ അല്ലയോ എന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു മനസിലായിട്ടുണ്ടാവും.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: What do you see first in this optical illusion picture it reveals if you are a romantic or not