കടൽ എപ്പോഴും വിസ്‌മയമാണ്. കടലിലെ കാഴ്‌ചകൾ ഏറെ കൗതുകം സമ്മാനിക്കും. അങ്ങനെയൊരു കാഴ്‌ചയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.

ഭീമൻ തിമിംഗലം ഉയർന്നുപൊങ്ങുന്ന കാഴ്‌ചയാണ് വൈറലായിരിക്കുന്നത്. കഴിഞ്ഞ ഞായാറാഴ്‌ച കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽ പത്തുവയസുകാരി മകൾ സാറയ്‌ക്കൊപ്പം ബോട്ടിൽ മീൻപിടിക്കാൻ ഇറങ്ങിയ സീൻ റസൽ പകർത്തിയ ദൃശ്യങ്ങളാണ് വിസ്‌മയിപ്പിക്കുന്നത്.

Read Also: കലങ്ങിയില്ലെന്ന് സഞ്ജു; നല്ലോണം കലക്കി ഒരു ഗ്ലാസ് കൂടി തരട്ടെ എന്ന് അമ്മ, വീഡിയോ വെെറൽ

ഭീമൻ തിമിംഗലം ഉയർന്നുപൊങ്ങി, ഒരുവട്ടമല്ല…പലതവണ. വീഡിയോയിൽ കാണുമ്പോൾ തന്നെ വിസ്‌മയിപ്പിക്കുന്ന ദൃശ്യങ്ങൾ നേരിട്ടുകണ്ട അമ്പരപ്പിലാണ് സീൻ റസൽ.

അപൂർവങ്ങളിൽ അപൂർവമായ കാഴ്‌ചയെന്നാണ് സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കാണുന്നവർ പറയുന്നത്.

രണ്ട് തിമിംഗലങ്ങൾ തങ്ങൾക്കു മുന്നിലൂടെ കടന്നു പോകുന്നു. അതിലൊരു തിമിംഗലം കടലിൽനിന്ന് ഉയർന്നുപൊങ്ങുന്നു. തലകുത്തി മറിഞ്ഞ ശേഷം കടലിലേക്ക് താഴ്‌ന്നുപോകുന്നതും വീഡിയോയിൽ കാണാം. ഈ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook