വാഷിങ്ടണ്‍: ടോയ്‌ലറ്റില്‍ നഷ്ടപ്പെട്ട് പോയ വിവാഹമോതിരം ഒമ്പത് വര്‍ഷത്തിന് ശേഷം തിരികെ കിട്ടി. അമേരിക്കയിലെ ന്യൂജഴ്സിയിലുളള യുവതിക്കാണ് തന്റെ മോതിരം തിരികെ ലഭിച്ചത്. 9 വര്‍ഷം മുമ്പ് ടോയ്‌ലറ്റ് വൃത്തിയാക്കുന്നതിനിടെയാണ് യാദൃശ്ചികമായി പൗല സ്റ്റാന്റണ്‍ എന്ന യുവതിക്ക് മോതിരം നഷ്ടപ്പെട്ടത്. വജ്രക്കല്ല് പതിപ്പിച്ച മോതിരം ടോയ്‌ലറ്റില്‍ ഫ്ലഷ് ചെയ്ത് പോയതായി പിന്നീടാണ് പൗല മനസ്സിലാക്കിയത്.
മോതിരം തിരിച്ചെടുക്കാന്‍ യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. കഴിഞ്ഞ മാസം സോമേഴ്സ് പോയിന്റ്സ് പൊതുകാര്യ വകുപ്പ് മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മോതിരം കണ്ടെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് തന്റെ കാണാതെ പോയ മോതിരത്തെ കുറിച്ച് പൗല മാന്‍ഹോള്‍ വൃത്തിയാക്കുന്നവരോട് സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ടെഡ് ഗോഗോള്‍ എന്ന ജോലിക്കാരന്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് മോതിരം കണ്ടെടുത്തത്.
പൗലയുടെ വീട്ടില്‍ നിന്നും 400 അടിയോളം അടുത്തായാണ് മോതിരം കണ്ടെത്തിയത്. തിളങ്ങുന്ന ഒരു വസ്തു ചളിയില്‍ പുതഞ്ഞ് കിടക്കുന്നത് കണ്ടാണ് താന്‍ ശ്രദ്ധിച്ചതെന്ന് ഗോഗോള്‍ പറഞ്ഞു. പെറോക്സൈഡിലും നാരങ്ങാ ജ്യൂസിലും തിളപ്പിച്ച് ശുദ്ധിയാക്കിയതിന് ശേഷം പൗല മോതിരം വീണ്ടും തന്റെ വിരലിലണിഞ്ഞു.