ലോകത്തിന്റെ ഏത് കോണിലാണെങ്കിലും കല്യാണങ്ങള്‍ കൂടിച്ചേരലിന്റെ ആഘോഷമാണ്. അതിപ്പോള്‍ കേരളത്തിലാണെങ്കിലും അങ് അമേരിക്കയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒന്നിച്ചുകൂടുന്ന സന്ദര്‍ഭം കൂടിയാണ് പ്രിയപ്പെട്ടവരുടെ കല്യാണം.
എല്ലാവരും ഒത്തു ചേര്‍ന്ന് സൊറ പറയുന്നതും ഭക്ഷണം പാകം ചെയ്യുന്നതും ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതുമൊക്കെയായിരിക്കും കല്യാണ ദിവസങ്ങളിലെ പ്രധാന കലാപരിപാടികള്‍. പാട്ടു മേളവും എല്ലാം ചേരുമ്പോള്‍ ഉത്സവ സമാനമായിരിക്കും കല്യാണ വീടുകള്‍. അത്തരത്തിലൊരു കല്യാണത്തലേന്നത്തെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.
കണ്ണൂര്‍ കക്കാട് പള്ളിപ്രത്ത് നിന്നുള്ള ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. പാചകപ്പുരയിലെ ആഘോഷമാണ് നമുക്ക് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. കക്ഷി അമ്മിണിപ്പള്ള എന്ന ചിത്രത്തിലെ ‘ഉയ്യാരോം പയ്യാരോം’ എന്ന ഗാനത്തിനാണ് എല്ലാവരും ചുവടു വയ്ക്കുന്നത്. ഭക്ഷണവും കയ്യിലേന്തി പാട്ടിന്റെ വൈബിന് അനുസരിച്ചാണ് എല്ലാവരുടേയും ചുവടുകള്‍.
Also Read: സീബ്രകള്‍ക്കിടയിലൊരു കടുവ; 20 സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയാല്‍ നിങ്ങളാണ് ‘പുലി’