വിവാഹത്തിന് എത്തുന്നവരിൽനിന്നും സമ്മാനങ്ങൾ സ്വീകരിക്കേണ്ടെന്ന നിലപാടെടുക്കുന്ന നിരവധി ദമ്പതിമാരുണ്ട്. സമ്മാനങ്ങൾക്ക് പകരം ആ പണം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകാൻ ആവശ്യപ്പെടുന്ന വധൂവരന്മാരും ഉണ്ട്. ഗുജറാത്തിലെ സൂററ്റിൽനിന്നുള്ള വധു ഒരുപടി കൂടി കടന്നുചിന്തിച്ചിരിക്കുകയാണ്.

വിവാഹത്തിനെത്തുന്ന അതിഥികളോട് സമ്മാനങ്ങൾക്ക് പകരം വോട്ട് ചെയ്യാനാണ് അവർ ആവശ്യപ്പെടുന്നത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് വിവാഹ ക്ഷണക്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വധുവിന്റെ വീട്ടുകാർ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ഈ ആവശ്യമുള്ളത്. വാട്സ്ആപ്പിലും സോഷ്യൽ മീഡിയയിലും വിവാഹ ക്ഷണക്കത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മെംഗളൂരുവിൽനിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിലും മോദിക്ക് വോട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ മോദി കൊണ്ടുവന്ന പദ്ധതികൾ പരാമർശിച്ചുളള വിവാഹ ക്ഷണക്കത്തുകളും പുറത്തുവന്നിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ