ആരോഗ്യപ്രവർത്തകർ സാക്ഷി; കോവിഡ് വാർഡിൽ ആലപ്പുഴ സ്വദേശിക്ക് മാംഗല്യം

ദിവസങ്ങൾക്കു മുമ്പാണ് പ്രതിശ്രുത വരനായ ശരത് മോഹന് കോവിഡ് സ്ഥിരീകരിച്ചത്

wedding, വിവാഹം, covid-19 ward, കോവിഡ് വാർഡ്, covid, alappuzha, iemalayalam, ഐഇ മലയാളം

ആലപ്പുഴ: കോവിഡ് ആശങ്കയ്ക് നടുവിലും ആലപ്പുഴ മെഡിക്കല്‍ കോളെജ് വിവാഹ വേദിയാകും. കൈനകരി സ്വദേശിയുടെ വിവാഹമാണ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടക്കുന്നത്. വിവാഹ ശേഷം വരന്‍ കോവിഡ് ചികിത്സയിലേക്കും വധു വീട്ടിലേക്കും മടങ്ങും.

ദിവസങ്ങൾക്കു മുമ്പാണ് പ്രതിശ്രുത വരനായ ശരത് മോഹന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വണ്ടാനത്ത് ചികിത്സയിൽ പ്രവേശിച്ചു. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച വിവാഹം മാറ്റിവെക്കാൻ ഇരു വീട്ടുകാരം തയാറായില്ല. തുടര്‍ന്ന് മുഹൂര്‍ത്തത്തില്‍ തന്നെ ആശുപത്രിയില്‍ വെച്ച് വിവാഹം നടത്താം എന്ന തീരുമാനത്തിലേക്ക് എത്തി.

ഇതിന് കളക്ടറുടെ അനുവാദം വാങ്ങി ആശുപത്രി സൂപ്രണ്ടിന് വരൻ്റെ ബന്ധുക്കൾ കൈമാറി. വധുവിനു പുറമെ ഒരു ബന്ധുവിനെ ഒപ്പം കൂട്ടി മുഹൂർത്ത സമയം ആശുപത്രിയിൽ എത്താൻ അനുവാദം നൽകിയതായി ആശുപത്രി സൂപ്രണ്ട് ഡോ.ആർ വി രാംലാൽ പറഞ്ഞു.

ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും. വധുവും വരനും ഉൾപ്പടെ പങ്കെടുക്കുന്ന മുഴുവൻ പേരും പിപിഇ കിറ്റ് ധരിച്ചാകും പങ്കെടുക്കുക. 12 നും 12.15നും ഇടയിലാണ് മുഹൂര്‍ത്തം

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Wedding in covid 19 ward at alappuzha

Next Story
വാക്‌സിൻ ചലഞ്ച് വൻ ഹിറ്റ്; ദുരിതാശ്വാസ നിധിയിൽ ഒരുകോടിക്ക് മുകളിൽCMDRF, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, CMDRF Kerala, vaccine challenge, covid vaccine, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com