വിവാഹ ദിവസം വധുവിനും വരനും ചിലപ്പോൾ അമളി പറ്റാറുണ്ട്. ഇത്തരത്തിലുളള നിരവധി വീഡിയോകൾ സോഷ്യൽ ലോകത്ത് വൈറലായിട്ടുണ്ട്. വിവാഹ ദിവസം അമളി പറ്റിയ വരന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വിവാഹ ദിനത്തിൽ വധുവിനോട് ചിയേഴ്സ് പറയുന്ന വരന്റെ വീഡിയോയാണ് സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിവാഹ വേളയിൽ വധുവും വരനും പാൽ പരസ്പരം കൈമാറുന്ന ചടങ്ങിനിടെയായിരുന്നു രസകരമായ സംഭവം. വധു തന്റെ പാൽ വരനു നേരെ നീട്ടുമ്പോൾ ചിയേഴ്സ് എന്നു കാണിക്കുകയായിരുന്നു. വരനു പറ്റിയ അമളിയോർത്ത് വധു ചിരിച്ചുപോയി.
രസകരമായ ഈ വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. വളരെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.
Read More: പാറുക്കുട്ടിയോട് കുശലം പറഞ്ഞ് മഞ്ജുവാര്യർ; വീഡിയോ