വിവാഹ ദിനത്തിൽ വരനും വധുവിനും സുഹൃത്തുക്കൾ കൊടുക്കുന്ന പണി ചിലപ്പോഴൊക്കെ അതിരുവിട്ടുപോകാറുണ്ട്. സർപ്രൈസ് എന്ന പേരിലെ ഇത്തരം പ്രവൃത്തികൾ ബന്ധുക്കളെയും അതിഥികളെയും അലോസരപ്പെടുത്താറുണ്ട്. അടുത്തിടെ കല്യാണവേദിയിലേക്ക് ശവപ്പെട്ടിയിൽ വരൻ എത്തിയത് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനം ഉയർത്തിയ സംഭവമായിരുന്നു.

സുഹൃത്തുക്കളുടെ തമാശ അതിരുവിട്ടതോടെ വരൻ തന്നെ പ്രതികരിച്ചൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. വിവാഹശേഷം സദ്യ കഴിക്കാനിരിക്കുമ്പോഴാണ് കൂട്ടുകാർ പണി ഒപ്പിച്ചത്. ഒരു ഇലയിൽ ആയിരുന്നു വരനും വധുവിനും ഭക്ഷണം വിളമ്പിയത്. ഏറെ നേരം കാത്തിരുന്ന ശേഷമാണ് ചോറ് വിളമ്പിയത്. ഈ സമയം വരന് വിളമ്പിയ ചോറു മുഴുവൻ വധു തന്റെ ഇലയുടെ ഭാഗത്തേക്ക് വാരിയിട്ടു. ഇതോടെ കൂട്ടുകാർ വരനെ കളിയാക്കാൻ തുടങ്ങി.

ഒടുവിൽ നിയന്ത്രണം വരൻ മേശയടക്കം വലിച്ചെറിഞ്ഞാണ് അവിടെനിന്നും എഴുന്നേറ്റ് പോയത്. സംഭവം നടന്നത് എവിടെ വച്ചാണെന്നോ എന്നാണെന്നോ വ്യക്തമല്ല.

സുഹൃത്തുക്കളുടെ അതിരുവിട്ട തമാശയ്ക്ക് വരൻ തന്നെ ഉഗ്രൻ പണികൊടുത്തതിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. പലർക്കും ഇതൊരു പാഠമാണെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook