ഒരു വിവാഹത്തിനു എത്രയൊക്കെ ചടങ്ങുകളാണ് ഉള്ളത്. വിവാഹ നിശ്ചയം തൊട്ട് വിവാഹം കഴിയുന്നതുവരെ ആചാരങ്ങളും ചടങ്ങുകളും. വീട്ടിലെ മുതിർന്നവരെല്ലാം വിവാഹം എത്രയും ഭംഗിയാക്കാമോ അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്‌തു തീർക്കാൻ എന്നാൽ അങ്ങനെയൊരു വിവാഹ ആഘോഷത്തിനിടെ സംഭവിച്ച കാര്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ പൊട്ടിച്ചിരിക്കുകയാണ്.
പൊതുവേ ഹിന്ദു വിവാഹങ്ങൾക്കെല്ലാം നടക്കുന്ന ചടങ്ങാണ് ദക്ഷിണ നൽകി അനുഗ്രഹം വാങ്ങിക്കുന്നത്. കല്യാണപ്പെണ്ണ് വീട്ടിലെ മുതിർന്നവർക്കെല്ലാം ദക്ഷിണ നൽകി അവരുടെ കാൽക്കൽ വീണു അനുഗ്രഹം വാങ്ങിക്കുന്ന പതിവുണ്ട്. എന്നാൽ, ഇവിടെ അനുഗ്രഹം വാങ്ങിക്കലും ദക്ഷിണ നൽകലും വൻ കോമഡിയായി.
Read Also: Bigg Boss Malayalam 2: നന്നായാൽ നിനക്ക് കൊള്ളാം; ഫുക്രുവിന്റെ ‘ഇരുത്തിപ്പൊരിച്ച്’ ലാലേട്ടൻ
കല്യാണപ്പെണ്ണിന്റെ അമ്മയോ ബന്ധുക്കളിൽ ആരോ ആണ് ദക്ഷിണ വാങ്ങി അനുഗ്രഹം നൽകാൻ എത്തിയത്. ദക്ഷിണയൊക്കെ കൃത്യമായി വാങ്ങി. പക്ഷേ, അതുകഴിഞ്ഞ് കല്യാണപ്പെണ്ണ് അനുഗ്രഹം വാങ്ങുന്നതിനു പകരം കല്യാണപ്പെണ്ണിന്റെ കാൽക്കൽ വീണു അനുഗ്രഹം വാങ്ങിച്ചത് ദക്ഷിണ സ്വീകരിച്ച മുതിർന്ന സ്ത്രീയാണ്. ഇതു കണ്ടതും കല്യാണപ്പെണ്ണിനു ചിരിയടക്കാനായില്ല. കല്യാണപ്പെണ്ണിന്റെ കാൽക്കൽ കുമ്പിട്ട സ്ത്രീക്കും. വിവാഹ വീട്ടിലെ എല്ലാവരും ചിരിക്കാൻ തുടങ്ങി. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ എല്ലാവരേയും പൊട്ടിച്ചിരിപ്പിക്കുന്നത്. പെൺകുട്ടിയുടെ അമ്മയാണോ ഇതെന്ന് വ്യക്‌തമല്ല.
കല്യാണപ്പെണ്ണ് മുഖംപൊത്തി ചിരിക്കുന്നതും പിന്നോട്ട് പോകുന്നതും വീഡിയോയിൽ കാണാം. എന്തിനു പറയുന്നു, വിവാഹം പരികർമം ചെയ്യാനെത്തിയ പൂജാരി വരെ ചിരിക്കാൻ തുടങ്ങി.