ഒരു സാരി മടക്കിവയ്ക്കാന്‍ അത്യാവശ്യം വലിയൊരു കവറെങ്കിലും വേണ്ടിവരും. അതൊരു തീപ്പെട്ടിക്കൂടില്‍ ഒതുക്കിവയ്ക്കാമോയെന്ന് ആരെങ്കിലും ചോദിച്ചാലോ? ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ പറ്റില്ലെന്ന് തീര്‍ത്തുപറയും മിക്കവരും.
അസാധ്യമെന്നു കരുതുന്ന കാര്യം സാധ്യമാവുമെന്നു കാണിച്ചുതന്നിരിക്കുകയാണ് ഈ നെയ്ത്തുകാരന്. തെലങ്കാന രാജണ്ണ സിര്‍സില്ല ജില്ല സ്വദേശിയായ നല്ലവിജയ് ആണ് തീപ്പെട്ടിക്കൂടില്‍ ഒതുക്കാവുന്ന അഞ്ചര മീറ്റര്‍ വലുപ്പമുള്ള സാരി നെയ്തിരിക്കുന്നത്. കൈകൊണ്ട് നിര്‍മിച്ച ഈ സാരിയും നല്ല വിജയും സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുകയാണ്.
പ്രകൃതിദത്ത പട്ട് കൊണ്ട് ഉപയോഗിച്ച സാരിയിലെ നിറങ്ങളും പ്രകൃതിദത്ത ചേരുവകളാണ്. പച്ചക്കറികളില്നിന്നാണു വേര്‍തിരിച്ചെടുത്ത ചായങ്ങളാണ് ഉപയോഗിച്ചിരിക്കുത്. ഒരു സൃഷ്ടിയെന്ന നിലയ്ക്കു മാത്രം നെയ്തെടുത്തതല്ല ഈ സാരി. സാധാരണ സാരി പോലെ ഉടുക്കാന്‍ കഴിയും.
തെലങ്കാന ഐടി, ഇന്‍ഡസ്ട്രീസ്, മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് എന്നിവയുടെ ചുമതലയുള്ള മന്ത്രി കെ ടി രാമറാവു ഔദ്യോഗിക ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സാരിയുടെ ചിത്രങ്ങള്‍ പങ്കിട്ടതോടെ വിജയ്യുടെ കഴിവുകളെ നൂറുകണക്കിനുപേരാണ് അഭിനന്ദിച്ചിരിക്കുന്നത്.
തന്റെ സൃഷ്ടി തെലങ്കാന മന്ത്രിമാരായ കെ ടി രാമറാവു, വി ശ്രീനിവാസ് ഗൗഡ്, പി സബിത ഇന്ദ്രറെഡ്ഡി, എറബെല്ലി ദയാകര്‍ റാവു എന്നിവര്‍ക്കു ച്ച് ജനുവരി 11നു ഹൈദരാബാദില്‍വച്ച് വിജയ് സമ്മാനിച്ചിരുന്നു.
ഇതാദ്യമായല്ല വിജയ് തീപ്പെട്ടി സാരി നിര്‍മിക്കുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും പ്രഥമ വനിത മിഷേല്‍ ഒബാമയും 2015 ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ വിജയ് തീപ്പെട്ടി സാരി സമ്മാനിച്ചിരുന്നു.
യന്ത്രത്തിലധിഷ്ഠിതമായ വസ്ത്രവ്യവസായത്തില്നിന്ന് കടുത്ത മത്സരവും കരകൗശലവസ്തുക്കളോടുള്ള പൊതുവായ അവഗണനയും കൈത്തറി തൊഴിലാളികള്‍ നേരിടുന്നതായി നല്ല വിജയ് മാധ്യമങ്ങളോട് പറഞ്ഞു. തീപ്പെട്ടി സാരി കൈകൊണ്ട് നെയ്തെടുക്കാന്‍ ഏകദേശം ആറ് ദിവസമെടുക്കും. എന്നാല്‍ യന്ത്രം ഉപയോഗിച്ച് ഇത് രണ്ടു ദിവസം കൊണ്ട് നിര്‍മിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Also Read: എതിരാളികളെ ‘വിഴുങ്ങി’ ബേബി ഷാര്‍ക്ക്; യൂട്യൂബിൽ 10 ബില്യണ്‍ വ്യൂ നേടുന്ന ആദ്യ വിഡിയോ