വയനാട് ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിൽ 17ൽ 17 വാർഡും നേടിയാണ് എൽഡിഎഫ് അധികാരത്തിലെത്തിയത്. ഈ വിജയത്തിന് പിറകെ പ്രദേശത്തെ എൽഡിഎഫ് പ്രവർത്തകർ നടത്തിയ ഒരു പ്രകടനവും അതിലെ മുദ്രാവാക്യവുമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാവുന്നത്. പണിയ സമുദായാംഗങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശത്തുനിന്നുള്ളവർ പങ്കെടുത്ത ഈ പ്രകടനത്തിൽ പ്രാദേശിക ഗോത്ര ഭാഷയിലുള്ള മുദ്രാവാക്യമാണ് വിളിക്കുന്നത്.

“മുറിയാ കൈയ്യൂ എങ്കേക്കു ബേണ്ട, ബാടിയ താമര തീരേമു ബേണ്ട, മോദി പെരുമേനെ ഇത്തിരിമു ബേണ്ട,” എന്ന് തുടങ്ങുന്ന മുദ്രാവാക്യത്തിലെ വരികൾ, “എങ്കേക്കു എങ്കാടെ അരിവാളു മതിയേ,” എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. “മുറിയന്‍ കൈ ഞങ്ങള്‍ക്ക് വേണ്ട, വാടിയ താമര തീരേ വേണ്ട, മോദി പെരുമയും തീരെ വേണ്ട” എന്നും “ഞങ്ങള്‍ക്ക് ഞങ്ങളുടെ അരിവാള്‍ മതി” എന്നുമാണ് ഈ വരികളുടെ അർത്ഥം.

Read More: ‘കിം കിം’ ഡാൻസ് ചലഞ്ച്, നാഗവല്ലി വെർഷൻ; സ്വൽപം ‘ഹൊറർ’ ആയി ഒരു ‘കിം കിം’ ഡാൻസ് ചലഞ്ച്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook