ഒരു കൈയൊപ്പാണ് ഇപ്പോൾ കേരളത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. ഒരു കൈയൊപ്പിലൊക്കെ എന്തിരിക്കുന്നു എന്ന് തോന്നിയേക്കാം.
ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കയ്യൊപ്പാണ് ഇത്. ഒരു കവി കൂടിയായ മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജയൻ കുപ്പാടിയുടേതാണ് ഈ ഒപ്പ്.
ദിവസേന നൂറുകണക്കിന് തവണയെന്നോണം ഒപ്പിടേണ്ടി വരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ എങ്ങനെ ഇത്രയും മനോഹരമായ ഒരു ഒപ്പ് വയ്ക്കുന്നു എന്നാണ് ഈ ഒപ്പിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പലരും ചോദിക്കുന്നത്. ചില അപേക്ഷാ ഫോറങ്ങളിലെ ചെറിയ കള്ളികളിൽ ഈ വലിയ ഒപ്പ് എങ്ങനെ ഒതുക്കാൻ കഴിയുമെന്നാണ് മറ്റു പലരും ചോദിക്കുന്നത്. വരക്കാൻ കഴിവുണ്ടെന്ന് വച്ച് ഇത്രക്കം അഹങ്കാരം പാടുണ്ടോ എന്നും ഈ ഒപ്പിനെക്കുറിച്ച് മലയാളി നെറ്റിസൺസ് ചോദിക്കുന്നു.
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് ഈ ഒപ്പിനുടമയായ, കവിയും സർക്കാർ ഉദ്യോഗസ്ഥനുമായ ജയൻ കുപ്പാടി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചർ ഒപ്പ് ഇടാൻ പഠിച്ചിട്ട് വരണമെന്ന് പറഞ്ഞപ്പോൾ ആണ് ഈ ഒപ്പിട്ടതെന്നും പിന്നീട് ഈ ഒപ്പ് മാറ്റിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ജയൻ കുപ്പാടിയുടെ മകൻ ദ്രുപത് ഗൗതമും ഒരു കവിയെന്ന നിലയിൽ പ്രശസ്തി നേടിയിരുന്നു. 2017ൽ കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദ്രുപത് ഗൗതമിനായിരുന്നു കിവതാ രചനയിൽ ഒന്നാം സ്ഥാനം.
Also Read: ‘റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ്’; തരംഗമായി ‘സ്ക്വിഡ് ഗെയി’മിലെ പാവയും