ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ ബുള്ളറ്റോടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ മോവിലാണ് യാത്രക്കിലെ ബുള്ളറ്റില്‍ സഞ്ചരിച്ച് രാഹുല്‍ അണികള്‍ക്ക് ആവേശം പകര്‍ന്നത്. വൈറലായ വീഡിയോയില്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ റോഡില്‍ തിരക്ക് ഒഴിവാക്കുന്നതിന് സജീകരണം ചെയ്യുന്നതും കാണാം. ഹെല്‍മറ്റ് ധരിച്ച് രാഹുല്‍ ബുള്ളറ്റ് ഓടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഡോ. ബി.ആര്. അംബേദ്കറുടെ ജന്മസ്ഥലമായ മോവില്‍ രാത്രി നിര്‍ത്തിയ ശേഷം, ഞായറാഴ്ച രാവിലെ യാത്രപുനരാരംഭിച്ചു, റാവു സബര്‍ബന്‍ ഏരിയയിലൂടെ കടന്ന് ഇപ്പോള്‍ ഇന്‍ഡോറിലെത്തി, അവിടെ മാര്‍ച്ചിനെ സ്വാഗതം ചെയ്യാന്‍ ചുവന്ന പരവതാനി വിരിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ 23നാണ് യാത്ര മധ്യപ്രദേശില്‍ പ്രവേശിച്ചത്. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച മോവില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെ, ബിജെപിയും ആര്‍എസ്എസും രഹസ്യമായി ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ആരോപിച്ചു. ജുഡീഷ്യറി, മാധ്യമങ്ങള്‍, സൈന്യം തുടങ്ങി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളിലും സംഘം കടന്നുകയറിയെന്നും രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ചടങ്ങില്‍ പങ്കെടുത്തു.