ക്രിക്കറ്റില്‍ ഫീല്‍ഡില്‍ മികച്ച ക്യാച്ചുകള്‍ പിറക്കുന്നത് അസാധാരണമല്ല, ബൗണ്ടറിക്കരികെ വായുവില്‍ ക്യാച്ചുകള്‍ എടുത്ത് ബാറ്ററെ പുറത്താക്കുന്നത് പലപ്പോഴും മത്സരഫലം തന്നെ മാറ്റി മറിച്ചേക്കാം. അത്തരത്തിലുള്ള ഒരു ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പ്രാദേശിക ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ ബൗണ്ടറിക്കരികെ മികച്ച ക്യാച്ചെടുത്ത താരത്തിന്റെ ഫീല്‍ഡിങിനെ പകഴ്ത്തുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ചരിത്രകാരനായ ഓംകാര്‍ മാന്‍കമേ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ബാറ്റര്‍ സിക്‌സ് ലക്ഷ്യം വെച്ച പന്ത് ബൗണ്ടറിയില്‍ പറന്നു പിടിക്കുന്ന ഫീല്‍ഡര്‍ നിയന്ത്രണം തെറ്റി ബൗണ്ടറി ലൈനിന് പുറത്തേക്ക് പോകുമ്പോള്‍ പന്ത് പതിവുപോലെ വായുവില്‍ ഉയര്‍ത്തിയിട്ടു. എന്നാല്‍ ഉയര്‍ത്തിയിട്ട പന്ത് പോയത് ബൗണ്ടറിക്ക് പുറത്തായിരുന്നു. ഈ പന്ത് നിലത്തുവീഴും മുമ്പ് ഫുട്‌ബോളിലെ ബൈസിക്കിള്‍ കിക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വായുവില്‍ ഉയര്‍ന്നുചാടി കാലുകള്‍ കൊണ്ട് തട്ടി പന്ത് കൈയ്യിെലാതുക്കുന്നതാണ് വീഡിയോയിലുള്ളത്.