പാമ്പ് ഒരു പേടി സ്വപ്നമാകുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പുലിയെ പോലും പേടിയില്ലാത്ത നമ്മളില്‍ പലരും പക്ഷെ പാമ്പിനെ കണ്ടാലൊന്ന് വിറയ്ക്കും. എന്നാല്‍ മഹാരാഷ്ട്രയിലെ ഒരു വൃദ്ധന്‍ പാമ്പ് തന്റെ വസ്ത്രത്തിനുളളില്‍ കയറിയിട്ടും ഇതൊന്നും അറിയാതെ സുഖമായി കിടന്നുറങ്ങി. മഹാരാഷ്ട്രയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്കൊപ്പം വന്നതാണ് ഈ വൃദ്ധന്‍. സംഭവം നടക്കുമ്പോള്‍ ആശുപത്രിയിലെ തറയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു അദ്ദേഹം.

ആശുപത്രിയിലെ ജീവനക്കാരനാണ് പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ അഹമ്മദ്നഗറിലെ വനം-വന്യജീവി സംരക്ഷണ പ്രവര്‍ത്തകരെ വിവരം അറിയിച്ചു. തുടര്‍ന്നാണ് തറയില്‍ ഉറങ്ങിക്കിടന്നയാളുടെ കുര്‍ത്തയ്ക്ക് അകത്ത് പാമ്പിനെ കണ്ടെത്തിയത്.

Read More: ‘അയ്യോ പാമ്പ്’ എന്ന് രോഗി; എറണാകുളം ജനറൽ ആശുപത്രിയിലെ എക്‌സ്റേ മുറി അരിച്ചുപെറുക്കി

ഉറങ്ങിക്കിടന്നയാളെ ഉണര്‍ത്താതെയാണ് പാമ്പിനെ കുര്‍ത്തയ്ക്ക് അകത്ത് നിന്നും പുറത്തെടുത്തത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. വിഷമില്ലാത്ത പാമ്പാണ് ഇതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook