ഇസ്ലാമാബാദ്: ‘കൈസേ ലഗാ?’ ഹിന്ദി വാര്‍ത്താ ചാനലുകള്‍ കാണുന്നവര്‍ക്കറിയാം, റിപ്പോര്‍ട്ടര്‍മാരുടെ ആദ്യ ചോദ്യമാണിത്. ചോദിച്ച് ചോദിച്ച് അവസാനം സ്വന്തം വിവാഹത്തിനും ഇതേ ചോദ്യം ചോദിച്ച ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്റെ രസകരമായ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

സിറ്റി 41 എന്ന പാകിസ്ഥാന്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഹനാന്‍ ബുഖാരിയാണ് സ്വന്തം വിവാഹം സ്വയം റിപ്പോര്‍ട്ട് ചെയ്തത്. വിവാഹ ദിവസം ഹനാന്റെ വക തത്സമയ റിപ്പോര്‍ട്ടിങ് ആയിരുന്നു. വിവാഹ വേഷത്തില്‍ മൈക്കും പിടിച്ച് ഹനാന്‍ തന്റെ മാതാപിതാക്കളോടും വധുവിനോടും അവരുടെ മാതാപിതാക്കളോടുമെല്ലാം ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. സ്വന്തം വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് താനിപ്പോള്‍ എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ റിപ്പോര്‍ട്ടിങ് ആരംഭിക്കുന്നത്.

പ്രണയവിവാഹമാണ് തങ്ങളുടേതെന്നും അതിനാല്‍ ഭാര്യയും സന്തോഷവതിയാണെന്നും ഹനാന്‍ റിപ്പോര്‍ട്ടിങിനിടെ പറയുന്നു. പിന്നീട് തന്റെ മതാപിതാക്കളെ പരിചയപ്പെടുത്തുന്നുണ്ട്. അവരോട് വിവാഹത്തെക്കുറിച്ച് ചോദിക്കുന്നു. തീര്‍ത്തും പ്രൊഫണല്‍ രീതിയില്‍ തന്നെയായിരുന്നു ഹനാന്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ