/indian-express-malayalam/media/media_files/uploads/2017/04/dance-video_759.jpg)
നൃത്തം ചെയ്യുന്നത് എന്തിനാണെന്ന് ചോദിക്കരുത്. മറ്റെന്തിനേക്കാളുമേറെ മതിമറന്ന് ആസ്വദിക്കുവാൻ ഭൂരിഭാഗം പേരും തിരഞ്ഞെടുക്കുക നൃത്തം തന്നെയാകും. ഏറ്റവുമധികം പേരെ ഉൾക്കൊള്ളാൻ സാധിക്കുന്നുവെന്നത് മാത്രമല്ല, എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതും വൈവിധ്യമാർന്നതുമായ ചുവടുകൾ നൃത്തത്തിന്റെ പൊതു സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
നൃത്തത്തിന്റെ സ്റ്റൈലിന് അനുസരിച്ച് സാക്ഷാൽ മൈക്കൽ ജാക്സൺ മുതൽ താഴേക്ക് അനേകം വ്യത്യാസങ്ങളുണ്ട്. ഇന്ത്യൻ സിനിമ താരങ്ങളിലും ഇങ്ങിനെ അനേകം നൃത്ത ഐക്കണുകൾ ഉണ്ട്. ബോളിവുഡിൽ എക്കാലത്തെയും സൂപ്പർതാരം അമിതാഭ് ബച്ചനും, ഷാരൂഖ് ഖാനും, മൈക്കൽ ജാക്സണുമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം.
മറ്റൊന്നുമല്ല, ഒരു നൃത്തം തന്നെയാണ് ഇതിന് കാരണം. നിരത്തുവകത്ത് ഒരു വയോധികന്റെ ചുവടുകൾ ആരോ പകർത്തിയത് ഇപ്പോൾ ട്വിറ്ററിൽ വൈറലായി മാറിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ നൃത്തം കണ്ടാൽ മൂന്ന് പേരുകളാണ് ആരുടെയും മനസിലേക്ക് ഓടിയെത്തുക. ഇത് കിംഗ് ഖാനെ അനുകരിച്ചതാണോ അല്ല, ബോളിവുഡിന്റെ ബിഗ് ബി സാക്ഷാൽ അമിതാഭ് ബച്ചനോ, അതുമല്ലെങ്കിൽ പിന്നെ ലോകം ആരാധിക്കുന്ന സാക്ഷാൽ മൈക്കൽ ജാക്സൺ തന്നെയോ?
ഈ വീഡിയോ നോക്കി നിങ്ങൾ തന്നെ നിശ്ചയിക്കൂ.. കാണാം വീഡിയോ
Dance like nobody is watching pic.twitter.com/vgtY9wEZzA
— Gautam Trivedi (@Gotham3) April 12, 2017
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.