/indian-express-malayalam/media/media_files/uploads/2023/09/chess.jpg)
കണ്ണുകെട്ടി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചെസ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തി പത്തുവയസ്സുകാരി, വീഡിയോ
മലേഷ്യയില്‍ നിന്നുള്ള പത്തുവയസ്സുകാരിയായ ചെസ്സ് പ്രേമിയായ പുനിതമലര്‍ രാജശേഖര്‍ വെറും 45.72 സെക്കന്‍ഡില്‍ ഒരു ചെസ്സ് ബോര്‍ഡില്‍ കരുക്കള്‍ നിരത്തി റെക്കോര്‍ഡിട്ടു. കണ്ണുകള്‍ മൂടികെട്ടിയാണ് പെണ്‍കുട്ടി നേട്ടം കൈവരിച്ചതെന്നത് നേട്ടത്തിന്റെ തിളക്കം കൂട്ടുന്നു. ഏറ്റവും വേഗത്തില്‍ കണ്ണടച്ച് ഒരു ചെസ്സ് സെറ്റ് ക്രമീകരിക്കുന്നതിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും പെണ്‍കുട്ടി സ്വന്തമാക്കി. പുനിതമലറിന്റെ സ്‌കൂളില്‍ വെച്ചാണ് റെക്കോര്‍ഡ് നേട്ടത്തിന് ശ്രമം നടത്തിയത്. പാരന്റ്സ് ആന്‍ഡ് ടീച്ചേഴ്സ് അസോസിയേഷന്‍ അംഗങ്ങളും സ്‌കൂള്‍ മാനേജ്മെന്റും റെക്കോര്‍ഡ് നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.
''മുന്‍കാല റെക്കോര്‍ഡ് ഉടമകളുടെ സാങ്കേതികതകളും തന്ത്രങ്ങളും മനസിലാക്കാന്‍ ഞാന്‍ അവരുടെ വീഡിയോകള്‍ കണ്ടു, അത് പഠിച്ചു. ശാരീരികവും മാനസികവുമായ പരിശീലനമാണ് നേട്ടത്തിന് സഹായകമായത്. നാല് മാസം നേട്ടം സ്വന്തമാക്കാനായി പരിശ്രമം നടത്തി'' തന്റെ റെക്കോര്‍ഡ് ശ്രമത്തിനായി നടത്തിയ തയ്യാറെടുപ്പിനെക്കുറിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിനോട് സംസാരിക്കവെ പുനിതമലര്‍ രാജശേഖര്‍ പറഞ്ഞു.
റെക്കോര്‍ഡ് നേടാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് ചോദിച്ചപ്പോള്‍ ''ആളുകള്‍ അവരുടെ പരിധികള്‍ മറികടന്ന് അവിശ്വസനീയമായ നേട്ടങ്ങള്‍ കൈവരിക്കുന്നത് എന്നെ ശരിക്കും പ്രചോദിപ്പിച്ചു. ഒരു വ്യക്തിഗത ലക്ഷ്യം കാണുകയും എന്റെ പരിധിക്കപ്പുറത്തേക്ക് എന്നെത്തന്നെ ഉയര്‍ത്തുക എന്ന ആശയത്തിലേക്ക് ഞാന്‍ ആകര്‍ഷിക്കപ്പെട്ടു, ഒരു ലോക റെക്കോര്‍ഡ് അതിനുള്ള മികച്ച മാര്‍ഗമായി തോന്നി. പെണ്‍കുട്ടി പറഞ്ഞു.
''കിഡ്സ് ഗോട്ട് ടാലന്റ്'' പോലുള്ള വിവിധ പരിപാടികളില്‍ ഞാന്‍ ഇതിനകം പങ്കെടുത്തിരുന്നു, അംഗീകാരം ലഭിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് എനിക്ക് തോന്നി. എന്റെ അഭിനിവേശത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അച്ഛന്‍ നിര്‍ദ്ദേശിച്ചു, അതിനാല്‍ ഈ പ്രത്യേക റെക്കോര്‍ഡ് തകര്‍ക്കണമെന്ന് ഞാനും കുടുംബവും തീരുമാനിച്ചു. 2022-2023 വര്‍ഷത്തെ ഏഷ്യയിലെ മികച്ച ചൈല്‍ഡ് അവാര്‍ഡ് പോലുള്ള നിരവധി അഭിരുചി അവാര്‍ഡുകള്‍ പുനിതമലര്‍ നേടിയിട്ടുണ്ട്. മലേഷ്യസ് കിഡ്സ് ഗോട്ട് ടാലന്റ് പോലുള്ള ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.