/indian-express-malayalam/media/media_files/2025/12/21/jammu-kashmir-leh-ladak-snow-2025-12-21-16-54-57.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ഡൽഹി: ഞായറാഴ്ച ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയോടെ മായിക ലോകമായി കശ്മീർ താഴ്‌വര. മഞ്ഞുവീഴ്ചയോടെ ലേയും പരിസരപ്രദേശങ്ങളും മഞ്ഞു പുതച്ചതിനു സമാനമായി അതിമനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഇതോടെ കശ്മീർ താഴ്വരയിലെ ഏറ്റവും കഠിനമായ 40 ദിവസം നീണ്ടുനിൽക്കുന്ന ശൈത്യകാലമായ 'ചില്ലൈ കലാൻ' ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
മഞ്ഞുവീഴ്ചയോടെ ലേയിലെ റോഡുകളും വീടുകളുടെ മേൽക്കൂരകളും തുറസ്സായ സ്ഥലങ്ങളുമെല്ലാം പൂർണ്ണമായും മഞ്ഞിനടിയിലായി. ഇതോടെ മേഖലയിൽ താപനില കുത്തനെ കുറഞ്ഞു. പ്രദേശവാസികളും വിനോദസഞ്ചാരികളും അതിരാവിലെ ഉണർന്നത് മഞ്ഞിൽ പൊതിഞ്ഞ മനോഹരമായ കാഴ്ചയിലേക്കാണ്.
#WATCH | Leh, Ladakh | Leh turns into a white wonderland as it witnesses a fresh spell of snow. pic.twitter.com/mvKyxwjQY2
— ANI (@ANI) December 21, 2025
Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ
താഴ്വരയിൽ കൊടുംതണുപ്പ് കശ്മീരിലെ മലനിരകളിൽ മഞ്ഞുവീഴ്ചയും സമതലങ്ങളിൽ മഴയും പെയ്തതോടെയാണ് 40 ദിവസം നീണ്ടുനിൽക്കുന്ന 'ചില്ലൈ കലാൻ' ആരംഭിച്ചത്. ഡിസംബർ 21 മുതൽ തുടങ്ങുന്ന ഈ കാലഘട്ടത്തിൽ താഴ്വരയിൽ പൂജ്യം ഡിഗ്രിയിൽ താഴെയുള്ള താപനിലയും തുടർച്ചയായ മഞ്ഞുവീഴ്ചയുമാണ് അനുഭവപ്പെടാറുള്ളത്.
Also Read: "നോക്കു, നോക്കു, നോക്കിക്കൊണ്ട് ഇരിക്യല്ലേ,"; ഏതെങ്കിലുമൊരു മൾട്ടിവേഴ്സിൽ ഇങ്ങനെയാവും അല്ലേ?
പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ ശനിയാഴ്ച രാത്രി മുതൽ ഏകദേശം രണ്ട് ഇഞ്ചോളം മഞ്ഞ് വീണതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ശ്രീനഗർ-കാർഗിൽ ദേശീയപാതയിലെ സോനാമാർഗിലും മണിക്കൂറുകളോളം മഞ്ഞുവീഴ്ച തുടർന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ടാങ്ധർ മേഖലയെ കശ്മീർ താഴ്വരയുമായി ബന്ധിപ്പിക്കുന്ന സാധന ടോപ്പിൽ ആറ് ഇഞ്ചോളം മഞ്ഞാണ് ഇതുവരെ രേഖപ്പെടുത്തിയത്.
അതേസമയം, ശ്രീനഗർ ഉൾപ്പെടെയുള്ള സമതല പ്രദേശങ്ങളിൽ ഇടവിട്ടുള്ള മഴയും അനുഭവപ്പെട്ടു. കൊടുംതണുപ്പിന്റെ കാലം എത്തിയതോടെ കശ്മീർ താഴ്വര പൂർണ്ണമായും ശൈത്യത്തിന്റെ പിടിയിലായിരിക്കുകയാണ്.
Read More: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us