ഇന്ത്യയുടെ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിക്ക് സോഷ്യല്‍മീഡിയയ്ക്ക് അകത്തും പുറത്തും ആരാധകരേറെയാണ്. ലോകോത്തര പ്രകടനത്തിനൊപ്പം ഹാന്‍സം ലുക്കും കോഹ്ലിക്ക് ആരാധകരെ സമ്മാനിച്ചു. തന്റെ ഫിറ്റ്നസിനും ലുക്കിനും ഏറെ പ്രാധാന്യം നല്‍കുന്നയാളാണ് കോഹ്ലി. എന്നാല്‍ തന്റെ താടി പോലും കോഹ്ലി ഇന്‍ഷൂര്‍ ചെയ്തതായാണ് യുവതാരം കെഎല്‍ രാഹുല്‍ പറയുന്നത്.

ട്രിറ്ററിലൂടെയാണ് ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ട് കെഎല്‍ രാഹുലിന്റെ വെളിപ്പെടുത്തല്‍. സോഫയിലിരിക്കുന്ന കോഹ്ലിയെ ആണ് വീഡിയോയില്‍ കാണാനാവുന്നത്. കൂടെ ഉള്ള രണ്ട് പേരില്‍ ഒരാള്‍ കോഹ്ലിയുടെ ചിത്രം പകര്‍ത്തുമ്പോള്‍ മറ്റൊരാള്‍ താടിയുടെ അളവെടുക്കുകയാണ്. ‘ഹഹഹ..നിങ്ങളുടെ താടി നിങ്ങള്‍ അത്ര കാര്യമാണെന്ന് അറിയാം. എന്നാല്‍ നിങ്ങളുടെ താടി ഇന്‍ഷൂര്‍ ചെയ്തെന്ന വാര്‍ത്ത എന്റെ തിയറി ഉറപ്പിക്കുകയാണ്’, കെഎല്‍ രാഹുല്‍ ട്വീറ്റ് ചെയ്തു.

കോഹ്ലിയുടെ ചിത്രം എടുത്തതിന് ശേഷം കോഹ്ലിക്ക് നേരെ കടലാസുകള്‍ നീട്ടി ഒപ്പ് വാങ്ങുന്നത് പോലെ
എന്തോ എഴുതിക്കുന്നുമുണ്ട്. എന്നാല്‍ എന്തിനാണ് കോഹ്ലി ഇത്തരമൊരു പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തമല്ല. ഏതെങ്കിലും പരസ്യത്തിന്റെ ഭാഗമായികോഹ്ലി തന്നെ ചെയ്ത് വീഡിയോ ആയിരിക്കാം എന്നാണ് ചിലര്‍ കമന്റ് ചെയ്തത്. എന്നാല്‍ പുതിയ മെഴുക് പ്രതിമയ്ക്ക് വേണ്ടിയാകാം കോഹ്ലി ഇരുന്ന് കൊടുത്തതെന്നും വാദമുണ്ട്. എന്തായാലും ക്രിക്കറ്റ് താരം ഇതിനോട് പ്രതികരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ