/indian-express-malayalam/media/media_files/uploads/2023/09/RONALDO.jpg)
ഇറാനിലിറങ്ങിയ ക്രിസ്റ്റ്യാനോയെ വളഞ്ഞ് ആരാധകര്‍, വീഡിയോ വൈറല്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും അധികം ആരാധകരുള്ള താരമാണ്. ലോകമെങ്ങും വ്യാപിച്ച് കിടക്കുന്നതാണ് ഈ ആരാധകവൃന്ദം. താരത്തിനോടുള്ള ആരാധന പലപ്പോഴും അതിര് കടക്കുന്നതും ശ്രദ്ധേയമാണ്. സൗദി ക്ലബ് അല്‍ നാസറിന്റെ സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോയെ വളയുന്ന ആരാധകക്കൂട്ടമാണ് ഇപ്പോള്‍ വൈറലാകുന്നത്.
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരത്തിനായി സൗദി ടീമംഗങ്ങള്‍ക്കൊപ്പം ഇറാനിലെത്തിയ താരത്തെ കാണാനായി നൂറുകണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ തിങ്കളാഴ്ച തെഹ്റാനിലെ തെരുവുകളില്‍ നിറഞ്ഞ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇവരില്‍ പലരും റൊണാള്‍ഡോ താമസിക്കുന്ന ഹോട്ടലിലേക്ക് അതിക്രമിച്ചു കയറി.
എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പെര്‍സെപോളിസിനെതിരെയാണ് അല്‍ നാസറിന്റെ മത്സരം. 2023 ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസറിലേക്കുള്ള റൊണാള്‍ഡോയുടെ നീക്കം ആരാധകര്‍ ആവേശത്തോടെയാണ് കണ്ടത്. തെഹ്റാനിലെത്തിയപ്പോള്‍, ആരാധകര്‍ 'റൊണാള്‍ഡോ, റൊണാള്‍ഡോ' എന്ന് വിളിക്കാന്‍ തുടങ്ങി, എസ്പിയന്‍സ് പാലസ് ഹോട്ടലിന്റെ ഇടനാഴികളും പൊതു ഇടങ്ങളും നിറച്ച് ആരാധകര്‍ പൊലിസിന് വെല്ലുവിളി ഉയര്‍ത്തി.
സൗദി ഫുട്‌ബോള്‍ ക്ലബ് അല്‍ നാസറിനൊപ്പം റൊണാള്‍ഡോയുടെ ആദ്യ ഇറാന്‍ സന്ദര്‍ശനമാണിത്. തെഹ്‌റാനിലെ വിമാനത്താവളത്തില്‍നിന്ന് ഹോട്ടലിലേക്ക് പുറപ്പെട്ട ടീം അംഗങ്ങള്‍ സഞ്ചരിക്കുന്ന ബസ് റോഡില്‍ ആരാധകര്‍ വളയുന്നതിന്റെയും താരത്തെ ഒരു നോക്ക് കാണാനായി ബസിനു പുറകെ റൊണാള്‍ഡോ എന്ന് ആര്‍പ്പ് വിളിച്ച് ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
They saying on tv that Khosrow king of Persia wasn't welcomed like that the way they did to Cristiano Ronaldo.pic.twitter.com/ylzCgLnnHq
— ZEE⁷ 🇵🇹 (@FutbolZEE) September 18, 2023
ബസിലിരിക്കുന്ന താരത്തിന്റെ ഫോട്ടോ പകര്‍ത്താനായി ആരാധകര്‍ തിരക്കുകൂട്ടുന്നതും കാണാനാകും. ഈ വര്‍ഷം ആദ്യം ചൈന ഇടനിലക്കാരനായ കരാറിനെത്തുടര്‍ന്ന് ഇറാനും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഗെയിമുകള്‍ സാധ്യമാക്കുന്നത്. 2015ലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് എഡിഷനാണ് ഗ്രൂപ്പ് ഘട്ടത്തിലോ നോക്കൗട്ട് റൗണ്ടുകളിലോ സൗദി, ഇറാനിയന്‍ ടീമുകള്‍ ഹോം ടര്‍ഫില്‍ അവസാനമായി ഏറ്റുമുട്ടിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us