പതിവു കല്യാണങ്ങളില്‍ നിന്ന് അകന്ന് കല്യാണച്ചെക്കനും കൂട്ടുകാരും ചേര്‍ന്ന് കല്യാണമണ്ഡപത്തിലേക്കുള്ള എന്‍ട്രി കുറച്ച് വെറൈറ്റിയാക്കാൻ നോക്കാറുണ്ട്. ഈയടുത്താണ് കേരളത്തില്‍ ഒരു വരന്‍ ശവപ്പെട്ടിയില്‍ കിടന്ന് വധുവിന്റെ വീട്ടിലേക്ക് വന്നത്. ചെറുക്കന്റെ കൂട്ടുകാരായിരുന്നു അയാളെ ശവപ്പെട്ടിയില്‍ കിടത്തി താങ്ങിയെടുത്ത് കൊണ്ടുപോയത്. ഏറെ വിമര്‍ശനങ്ങള്‍ക്കും ഈ വരവ് വഴിവെച്ചിരുന്നു.

പശ്ചിമബംഗാളില്‍ നിന്നുളള ഒരു വരന്റെ വരവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. പരമ്പരാഗതമായി കാറില്‍ വരുന്ന ചടങ്ങ് മാറ്റി റോഡ് റോളറിലാണ് വരന്‍ എത്തിയത്. ബംഗാളിലെ നാദിയ ജില്ലയിലാണ് വരന്‍ റോഡ് റോളറിലെത്തിയത്.

അര്‍ക പത്ര എന്ന യുവാവാണ് തന്റെ വിവാഹത്തിന് അലങ്കരിച്ച് ഒരുക്കിയ റോഡ് റോളറില്‍ എത്തിയത്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ വിവാഹം എന്നും ഓര്‍മ്മിച്ചിരിക്കാനുളള ഒന്നാക്കി മാറ്റണമായിരുന്നു. ഒരു വിന്റേജ് കാറില്‍ എനിക്ക് വരാമായിരുന്നു, പക്ഷെ അതില്‍ വ്യത്യസ്ഥതയില്ല. റോഡ് റോളറില്‍ ഏതെങ്കിലും വരന്‍ വന്നതായി കേട്ടിട്ടില്ല. അത്കൊണ്ടാണ് ഇത് തിരഞ്ഞെുത്തത്,’ പത്ര പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook