പര്വ്വതശിഖരത്തിന് മുകളില്‍ കയറാന്‍ ശ്രമിക്കുന്ന കരടിയെ കല്ലെറിഞ്ഞ് വീഴ്ത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ജമ്മു കശ്മീരിലെ കാര്‍ഗിലിലാണ് ക്രൂരത അരങ്ങേറിയത്. ചെങ്കുത്തായ പാറക്കെട്ടിന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്ന കരടിയെ ചിലര്‍ കല്ലെറിഞ്ഞ് പാറക്കെട്ടിന് താഴെയുളള തടാകത്തിലേക്ക് വീഴ്ത്തുകയായിരുന്നു. പാറക്കല്ലില്‍ പലതവണ തട്ടിയാണ് കരടി തടാകത്തിലേക്ക് വീഴുന്നത്. ഗുരുതരമായ പരുക്കിന് ഇത് കാരണമാക്കിയിട്ടുണ്ടാകുമെന്നാണ് നിഗമനം.
ഇതിന്റെ വീഡിയോ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ഹൃദയഭേദകവും മനുഷ്യത്വമില്ലാത്തതുമായ പ്രവൃത്തി. എന്തിനാണ് അവരുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നുകയറുന്നത്,’ മുഫ്തി വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. കശ്മീരിലെ മുന്‍ ടൂറിസം ഡയറക്ടറായ മെഹ്മൂദ് ഷാ ആണ് ഈ വീഡിയോ ആദ്യം ഷെയറ് ചെയ്തത്.
This is macabre, happened today at Drass. pic.twitter.com/rtnqzghLF3
— Mahmood Ah Shah (@mashah06) May 9, 2019
കാര്‍ഗിലിലെ ദ്രാസ് പ്രദേശത്തുളള ജനങ്ങളാണ് തവിട്ട് നിറത്തിലുളള കരടിയെ പിന്തുടര്ന്ന് പാറക്കെട്ടിന് അടുത്ത് എത്തിച്ചത്. കരടി പാറക്കെട്ടിന് മുകളിലേക്ക് പിടിച്ചു കയറുമ്പോഴാണ് ജനങ്ങള്‍ കല്ലെറിയുന്നത്. തലയ്ക്ക് ഒരു ഏറ് കിട്ടിയപ്പോള്‍ കരടിയുടെ നിലതെറ്റി പാറക്കെട്ടിന് താഴേക്ക് പതിക്കുകയായിരുന്നു.
Heartbreaking & inhuman. Why invade their habitat in the first place? https://t.co/gJQvh3QzUp
— Mehbooba Mufti (@MehboobaMufti) May 10, 2019
വീഡിയോ വൈറലായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവത്തില്‍ കാര്‍ഗില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കരടിയെ കണ്ടെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.