scorecardresearch

Latest News

കരിമരുന്നിന് പകരം രാഷ്ട്രപതി ഭവന് മുകളിൽ വെടിക്കെട്ട് തീർത്ത് 1000 ഡ്രോണുകൾ- വീഡിയോ

ഇന്ത്യയിൽ നിർമിച്ച ഡ്രോണുകളാണ് പ്രകടനത്തിന് ഉപയോഗിച്ചത്

Drone formations Republic day, Republic day drone show

ചൊവ്വാഴ്ച വൈകുന്നേരം റിപ്പബ്ലിക് ദിന തലേന്ന്, ഡൽഹിയിലെ രാഷ്ട്രപതി ഭവന്റെ ആകാശത്ത് ഡ്രോണുകളാൽ പ്രകാശവിന്യാസമൊരുക്കി. ഡ്രോണുകൾ ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിലാണ് ആദ്യം ആകാശത്ത് ഉയർന്നത്. പിന്നീട് അവ ഒരു ഭൂഗോള രൂപത്തിലേക്ക് മാറുകയും വായുവിൽ കറങ്ങുകയും ചെയ്തു. പിന്നീട്, ഭൂഗോളം ഇന്ത്യയുടെ ഭൂപടത്തിലേക്ക് മാറി. ദേശീയ യുദ്ധ സ്മാരകത്തിന്റെ രൂപവും ഡ്രോണുകളാൽ രൂപപ്പെടുത്തി.

കാവി, വെള്ള, പച്ച എന്നീ നിറങ്ങളിൽ “75 ആസാദി കാ അമൃത് മഹോത്സവ്” എന്നും ഡ്രോണുകൾ രൂപപ്പെടുത്തി.

ഡ്രോണുകളുടെ വിന്യാസത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. “ഇന്ത്യയുടെ ഡ്രോൺ സാധ്യതയുടെ ഗംഭീരമായ പ്രദർശനം!” എന്ന് ഡ്രോൺ അവതരണത്തെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.

പരമ്പരാഗത രീതിയിലുള്ള കരിമരുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ മികച്ചതാണ് ഇത്തരം സാങ്കേതിക മികവുകളുള്ള ആഘോഷങ്ങളെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

ജനുവരി 29 ന് വിജയ് ചൗക്കിൽ നടക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിന്റെ റിഹേഴ്സലിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിർമ്മിച്ച 1,000 ഡ്രോണുകൾ ഉപയോഗിച്ചുള്ള പ്രകടനമെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബീറ്റിംഗ് റിട്രീറ്റ് ചടങ്ങോട് കൂടിയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ സമാപനം കുറിക്കുക.

ബോട്ട്ലാബ് ഡൈനാമിക്‌സ് എന്ന സ്റ്റാർട്ട്അപ്പ് ആണ് റിപ്പബ്ലിത് ഡേയ്ക്ക് മുന്നോടിയായുള്ള പ്രദർശനത്തിന് ഉപയോഗിച്ച ഡ്രോണുകൾ നിർമിച്ചതെന്ന് മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനലൈസസ് വെബ്സൈറ്റിൽ പറയുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Watch 1000 made in india drones light up over rashtrapati bhavan