നോക്കിനിൽക്കേ മണിക്കൂറുകൾ കൊണ്ട് ഒരു ചുമരിനെ മനോഹരമായൊരു ക്യാൻവാസാക്കി മാറ്റിയ അത്ഭുത കലാകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. മണ്ണാർക്കാട് കോടതിപ്പടിയിലെ ഒഴിഞ്ഞു കിടക്കുന്ന പറമ്പിലെ ചുമരാണ് ഈ കലാകാരൻ ക്യാൻവാസാക്കി മാറ്റിയത്. പേരോ ഊരോ ഒന്നുമറിയില്ലെങ്കിലും വര കൊണ്ട് വിസ്മയിപ്പിച്ച ഈ അപൂർവ്വ കലാകാരനെ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തുന്നത് അമൽ ഇഹ്സാൻ എന്ന ചെറുപ്പക്കാരനാണ്.
“ഞാൻ ജോലി ചെയ്യുന്ന മണ്ണാർക്കാട് കോടതിപ്പടിയിലെ ഓഫീസിന് എതിർവശത്ത് ആർക്കും വേണ്ടാത്ത ഒരു ചുമരിൽ ഈ മനുഷ്യൻ എന്തോ കുത്തിവരയ്ക്കുന്നത് കണ്ട് നോക്കിയതാണ്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആൾ എത്തിയത്. കളർ ചാർക്കോളും കരിയും കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകളും കൊണ്ട് എന്തോ വരയ്ക്കുന്നത് കണ്ടപ്പോൾ കൗതുകം തോന്നി,” ചിത്രങ്ങൾ പകർത്തിയ അമൽ ഇഹ്സാൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.
Read more: യൂറോപ്യൻ നഗരമല്ലിത്, കേരളം; അദ്ഭുതപ്പെടുത്തും മേക്ക്ഓവറിൽ ഒരു ഗ്രാമം
മിനിറ്റുകൾ കൊണ്ട് കാഴ്ചയുടെ അപൂർവ്വത ഒരുക്കുന്ന കലാകാരൻ. മണ്ണാർക്കാടിൽ നിന്നുള്ള ദൃശ്യം. വീഡിയോ: അമൽ ഇഹ്സാൻ pic.twitter.com/UobJCRf7we
— IE Malayalam (@IeMalayalam) January 9, 2021
മിനിറ്റുകൾ കൊണ്ട് കാഴ്ചയുടെ അപൂർവ്വത ഒരുക്കുന്ന കലാകാരൻ. മണ്ണാർക്കാടിൽ നിന്നുള്ള ദൃശ്യം. വീഡിയോ: അമൽ ഇഹ്സാൻ pic.twitter.com/14bIit3Qfz
— IE Malayalam (@IeMalayalam) January 9, 2021
“മൂന്നു മണിക്കൂർ മാത്രമേ ചിത്രം പൂർത്തിയാക്കാൻ അയാൾ എടുത്തുള്ളൂ. ഒരു ഭ്രാന്തൻ എന്തോ ചെയ്യുന്നു എന്ന് കരുതി ആളുകൾ ആദ്യമത്ര ഗൗനിച്ചില്ല. എന്നാൽ അവസാനം ആയപ്പോൾ അവിടെ നിറയെ കാണികൾ ആയിരുന്നു,” അമൽ പറയുന്നു. അമൽ ജോലി ചെയ്യുന്ന മണ്ണാർക്കാട് ഇമേജ് മൊബൈൽസിനു എതിർവശത്തെ ചുമരിലാണ് ഈ അജ്ഞാത കലാകരന്റെ കലാസൃഷ്ടി പിറന്നത്.
അമലിന്റെ പോസ്റ്റിലൂടെ ഈ കലാകാരനെ കുറിച്ച് അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ എങ്ങും പേരറിയാത്ത ഈ ആർട്ടിസ്റ്റിനുള്ള അഭിനന്ദനങ്ങൾ നിറയുകയാണ്.
Read more: ‘പാസുരം’ പാടി നായികമാർ; ചുവടു വച്ച് ശോഭന