scorecardresearch

Ex.MP യുടെ കാര്‍ ഫോട്ടോഷോപ്പ്; വി.ടി.ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് മുക്കി

ബല്‍റാം പോസ്റ്റ് മുക്കിയതോടെ പി.വി.അന്‍വര്‍ എംഎല്‍എ രംഗത്തെത്തി

ബല്‍റാം പോസ്റ്റ് മുക്കിയതോടെ പി.വി.അന്‍വര്‍ എംഎല്‍എ രംഗത്തെത്തി

author-image
WebDesk
New Update
VT Balram Facebook Post Deleted

കൊച്ചി: ആറ്റിങ്ങല്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ.സമ്പത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം Ex.MP എന്നെഴുതിയ ബോര്‍ഡുള്ള കാറില്‍ യാത്ര ചെയ്തു എന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് മാത്രം. Ex.MP എന്നെഴുതിയ ബോര്‍ഡ് വച്ചുള്ള ഇന്നോവ കാറിന്റെ ചിത്രങ്ങളാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. വി.ടി.ബല്‍റാം, ഷാഫി പറമ്പില്‍ എന്നീ എംഎല്‍എമാരും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.

Advertisment

publive-image

എന്നാല്‍, ചിത്രം ഫോട്ടോഷോപ്പായിരുന്നു എന്ന് പുറത്തുവന്നതോടെ മിനിറ്റുകള്‍ക്കകം പോസ്റ്റ് മുക്കി വി.ടി.ബല്‍റാം തടിതപ്പി. ഷാഫി പറമ്പില്‍, പി.കെ.ഫിറോസ് എന്നിവരുടെ പോസ്റ്റുകള്‍ ഇപ്പോഴും അവരുടെ ഔദ്യോഗിക പേജില്‍ ഉണ്ട്. അവ നീക്കം ചെയ്തിട്ടില്ല.

Read Also: ‘ആരാണീ എക്‌സ് എംപി?’; താത്വികമായ അവലോകനവുമായി സോഷ്യല്‍ മീഡിയ

എ.സമ്പത്തിന്റെ പേരിലുള്ള കാറില്‍ Ex.MP എന്ന ബോര്‍ഡ് പതിച്ചിരുന്ന ചിത്രമാണ് ബല്‍റാമും ഷാഫി പറമ്പിലും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നത്. ബല്‍റാം പോസ്റ്റ് മുക്കിയതോടെ പി.വി.അന്‍വര്‍ എംഎല്‍എ രംഗത്തെത്തി. വ്യാജ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടതെന്നും അന്‍വര്‍ ചിത്രസഹിതം വ്യക്തമാക്കി. അതോടൊപ്പം ബല്‍റാമിനും കോണ്‍ഗ്രസിനും കണക്കിന് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

publive-image

പോസ്റ്റ് മുക്കിയതോടെ വി.ടി.ബല്‍റാമിന്റെ മറ്റ് പോസ്റ്റുകളില്‍ കമന്റ് പ്രളയമാണ്. എന്തിനാണ് പോസ്റ്റ് മുക്കിയതെന്ന് ബല്‍റാം പറയണമെന്ന് കോണ്‍ഗ്രസുകാര്‍ പോലും ചോദിക്കുന്നു. പോസ്റ്റ് മുക്കിയത് എന്തിനാണെന്ന് വിശദീകരിക്കാത്ത പക്ഷം ബല്‍റാം നഷ്ടപ്പെടുത്തുന്നത് സ്വന്തം ക്രെഡിബിലിറ്റിയാണെന്നും ഒരു കൂട്ടര്‍ പറയുന്നു.

ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ മുന്‍ എംപി ഡോ.എ.സമ്പത്താണ് ഈ വാഹനത്തിന്റെ ഉടമയെന്ന് മോട്ടാര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക സെെറ്റിലൂടെയാണ് നേരത്തെ വ്യക്തമായത്. KL 01 BR 657 എന്ന നമ്പറിലുള്ള ഇന്നോവ കാറിലാണ് എക്‌സ് എംപി (EX.MP) എന്ന ബോര്‍ഡ് വച്ചിട്ടുള്ളതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Read Also: റെക്കോർഡുകൾ വീണ്ടും പഴങ്കഥ; സച്ചിനെ മറികടന്ന് വിരാടിന്റെ തേരോട്ടം തുടരുന്നു

ജനപ്രതിനിധികള്‍ക്ക് മാത്രം വയ്ക്കാന്‍ സാധിക്കുന്ന ചുവപ്പ് ബോര്‍ഡ് തോറ്റ എംപി ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന ചോദ്യം. കമ്യൂണിസ്റ്റുകാര്‍ സൗമ്യരും സാധാരണക്കാരും ആയതിനാലാണ് എക്‌സ് എംപി എന്ന ബോര്‍ഡ് വച്ച് യാത്ര ചെയ്യുന്നത് എന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

ഇത്തരം ഒരു കാറിൽ താൻ സഞ്ചരിച്ചിട്ടില്ലെന്നാണ് എ.സമ്പത്ത് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതുമായി നടക്കുന്ന പ്രചാരണങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും ചിലപ്പോൾ ചിത്രങ്ങളെല്ലാം വ്യാജമാകുമെന്നും സമ്പത്ത് പ്രതികരിച്ചിരുന്നു.

Vt Balram Cpim Social

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: