അച്ഛനും അമ്മയ്ക്കുമൊപ്പം കിടിലൻ നൃത്തചുവടുകളുമായി വൃദ്ധി; വീഡിയോ

ഒന്നിനൊന്നു മികച്ചുനിൽക്കുന്ന പ്രകടനമാണ് മൂവരും കാഴ്ചവയ്ക്കുന്നത്

Vridhi Vishal, Vridhi Vishal dance video, Vridhi Vishal Saras, Vridhi Vishal viral video, Vridhi Vishal udan panam, Vridhi Vishal mazhavil manorama, Vridhi Vishal tiktok videos, Vridhi Vishal photos, Vridhi Vishal Dance, Vridhi Vishal Manjil Virinja Poovu, വൃദ്ധി വിശാൽ ഡാൻസ്, ബേബി വൃദ്ധി ഡാൻസ് വൈറൽ, വൃദ്ധി വിശാൽ ഡാൻസ് വീഡിയോ

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയുടെ മിന്നും താരമായ കുസൃതിക്കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച വൃദ്ധിയുടെ വീഡിയോ വാട്സ്ആപ്പ് സ്റ്റാറ്റസുകളിൽ തരംഗമായതോടെയാണ് വൃദ്ധി വിശാൽ എന്ന പേരും സോഷ്യൽ മീഡിയയ്ക്ക് പരിചിതമായത്. പിന്നാലെ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ സിനിമയിലൂടെയും വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായി.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാം റീൽസിൽ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ഒരു കിടിലൻ ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് വൃദ്ധി. നല്ല എനർജിയോടെ നൃത്തം ചെയ്യുകയാണ് മൂവരും. ഒന്നിനൊന്നു മികച്ചുനിൽക്കുന്ന പ്രകടനമാണ് മൂവരും കാഴ്ചവയ്ക്കുന്നത്. കൂട്ടത്തിൽ ആരാണ് മികച്ചതെന്ന് പറയുക അസാധ്യം.

ഇടക്ക് തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവക്കാറുണ്ട്. ഈ അടുത്ത് കസവുടുപ്പും കേരള സാരിയും ഉടുത്ത് പങ്കുവച്ച ചിത്രങ്ങൾ വൈറലായിരുന്നു.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാനൊരുങ്ങുകയാണ് വൃദ്ധിക്കുട്ടി. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read more: കുഞ്ഞു പിറന്നതിനു പിന്നാലെ മികച്ച നടിക്കുള്ള പുരസ്കാരവും; അശ്വതിക്ക് ഇത് ഇരട്ടിമധുരം

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Vridhi vishal dance video with her parents

Next Story
‘ഒരുമിച്ചുള്ള 42 വർഷങ്ങൾ’, വിവാഹവാർഷിക ദിനത്തിൽ ചിത്രവുമായി മുഖ്യമന്ത്രി; ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ
The moderation of comments is automated and not cleared manually by malayalam.indianexpress.com