സോഷ്യൽ മീഡിയയുടെ കുട്ടി താരമാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവച്ച് വാട്സാപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലും വൃദ്ധിക്കുട്ടി എത്തിയിരുന്നു. പാട്ടും ഡാൻസുമായി സ്റ്റാർ മാജിക് താരങ്ങളെയും അതിഥിയായെത്തിയ നവ്യ നായരെയും വൃദ്ധിക്കുട്ടി കയ്യിലെടുത്തു.
വൃദ്ധിക്കുട്ടി മാത്രമല്ല, കുടുംബവും ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൊറിയോഗ്രാഫർമാരാണ് വൃദ്ധിയുടെ അച്ഛനും അമ്മയും. വൃദ്ധിക്കുട്ടിക്കൊപ്പം അച്ഛനും അമ്മയും ഡാൻസ് ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടി. വൃദ്ധിക്കുട്ടിയും കുടുംബവും വേറെ ലെവലാണെന്നാണ് ഡാൻസ് വീഡിയോയ്ക്ക് ആരാധകർ കമന്റ് ചെയ്യുന്നത്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാനൊരുങ്ങുകയാണ് വൃദ്ധിക്കുട്ടി. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.
Read More: എല്ലാവരെയും പോലെയാണോ ബാലേട്ടൻ; യുഡിസിയായി തകർത്ത് വൃദ്ധിക്കുട്ടി