സ്റ്റണ്ടിങ് താരത്തിന്റെ പ്രകടനം കൈവിട്ട് പോയതിന്റെ ഞെട്ടിക്കുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ബാഗിള്‍സ് പെയിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവാണ് വിഡിയോ പോസ്റ്റ് ചെയ്തത്. കാറിന് മുന്നിലൂടെ ബാക്ക് ഫ്ലിപ് ചെയ്യുന്ന പ്രകടനം നടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

വേഗത്തില്‍ വരുന്ന കാര്‍ തൊട്ടടുത്ത് എത്തുമ്പോള്‍ വായുവില്‍ പിന്നോക്കം ചാടി നിലത്ത് തൊടുന്ന പ്രകടനമാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സംഭവം കൈവിട്ട് പോവുകയായിരുന്നു. കാറിന്റെ ഇടതുവശം ഇയാളുടെ കാലില്‍ തട്ടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ബാഗിള്‍സ് വായുവില്‍ രണ്ട് തവണ കറങ്ങി റോഡിലേക്ക് വീണു. എന്നാല്‍ ഭാഗ്യത്തിന് തലയടിച്ചല്ല അദ്ദേഹം വീണത്.

നിസാര പരുക്കുകളോടെ രക്ഷപ്പെട്ട ബാഗിള്‍സ് തന്റെ ജീവിതത്തില്‍ ചെയ്ത ഏറ്റവും ഭ്രാന്തമായ പ്രകടനമാണ് ഇതെന്നാണ് വിശേഷിപ്പിച്ചത്. നിലത്ത് വീണ ഇയാള്‍ ഏവരേയും അത്ഭുതപ്പെടുത്തി ഉടന്‍ തന്നെ ചാടി എഴുന്നേല്‍ക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം 6.6 ലക്ഷം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. 45,000ത്തിലധികം ലൈക്കുകളും ലഭിച്ചു. ഇനി ഇതുപോലുളള പേടിപ്പെടുത്തുന്ന പ്രകടനങ്ങള്‍ ചെയ്യരുതെന്നാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഇന്‍സ്റ്റഗ്രാമില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ