scorecardresearch

നരേന്ദ്രമോദിയായി വിവേക് ഒബ്രോയി വേഷമിടുമെന്ന്; 'അച്ഛേ ദിന്‍' ആഘോഷിച്ച് ട്രോളന്മാര്‍

author-image
Trends Desk
New Update
നരേന്ദ്രമോദിയായി വിവേക് ഒബ്രോയി വേഷമിടുമെന്ന്; 'അച്ഛേ ദിന്‍' ആഘോഷിച്ച് ട്രോളന്മാര്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതം സിനിമയാക്കിയ 'ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' ചര്‍ച്ചയായിരിക്കെ മറ്റൊരു നേതാവിന്റെ കൂടി ജീവിതം സിനിമയാകുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.

Advertisment

മോദിയേയും ബിജെപിയേയും തുറന്നു കാണിക്കുന്ന തരത്തിലുള്ള സിനിമ ചെയ്യണമെന്ന ആഗ്രഹം ദലിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പേര് 'കാവല്‍ക്കാരന്‍ കള്ളനാണ്' എന്നായിരിക്കുമെന്നും മേവാനി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ രാഷ്ട്രീയ ജീവിതം ആസ്പദമാക്കിയുള്ള 'ദി ആക്‌സിഡന്‍ഷ്യല്‍ പ്രൈംമിനിസ്റ്റര്‍' വലിയ ചര്‍ച്ചക്ക് വഴിവെച്ചതിനു പിന്നാലെയാണ് മേവാനിയുടെ പരിഹാസം.

മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം തീര്‍ച്ചയായും ഒരു ബ്ലോക്ബസ്റ്റര്‍ ആയിരിക്കുമെന്നും, ഷാരൂഖ്-സല്‍മാന്‍-ആമിര്‍ ഖാന്‍മാരുടെ ചിത്രങ്ങള്‍ നേടുന്നതിനേക്കാള്‍ പണം ആ മോദി പടം നേടുമെന്നും മേവാനി പരിഹസിച്ചു. പ്രധാനമന്ത്രി എന്ന നിലയില്‍ മോദി വന്‍പരാജയമാണ്. വാചക കസര്‍ത്തു കൊണ്ട് പിടിച്ചു നില്‍ക്കുന്ന തന്ത്രമാണ് പ്രധാനമന്ത്രിയും പാര്‍ട്ടിയും ചെയ്യുന്നതെന്നും മേവാനി കുറ്റപ്പെടുത്തി.

അതേസമയം മേരികോ, സരബ്ജിത് എന്നീ ചിത്രങ്ങളുടെ സംവിധായകനായ ഒമുംഗ് കുമാര്‍ മോദിയുടെ ജീവിതം സിനിമയാക്കിയേക്കും എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മോദിയെ പുകഴ്ത്തിയുളള ചിത്രമായിരിക്കും ഇതെന്നാണ് നിഗമനം. ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയി മോദിയെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒമൂംഗ് ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥയ്ക്ക് പിന്നാലെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമന്ത്രിയുടെ വലിയ പിന്തുണക്കാരനായ വിവേക് ഒബ്രോയി മോദിയായി വേഷമിടാന്‍ എതിര് പറയില്ല. ബിജെപി നേതാവായിരുന്നു ജീവരാജ് ആല്‍വയുടെ മകളെയാണ് അദ്ദേഹം വിവാഹം ചെയ്തതും. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനും മുമ്പേ സോഷ്യല്‍മീഡിയയില്‍ ട്രോളുകളും പരിഹാസങ്ങളും ഉയര്‍ന്നിട്ടുണ്ട്. മോദിയായി അഭിനയിക്കാന്‍ വിവേക് കാലങ്ങളായി പരിശീലനം നടത്തുന്നുണ്ടെന്നും അത്കൊണ്ടാണ് ഇത്രയും കാലമുളള സിനിമകളെല്ലാം നശിപ്പിച്ചതെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.

Advertisment

31, 2018

30, 2018

30, 2018

29, 2018

Narendra Modi Trolls Social Media

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: