Latest News

സഹോദരനൊപ്പം ടിക് ടോക്ക്; സോഷ്യൽ മീഡിയയുടെ നോവായി വിസ്മയ

കുസൃതികളും തമാശകളുമൊക്കെയായി സഹോദരനൊപ്പമുളള വിസ്മയയുടെ വീഡിയോകളാണ് പലരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്

vismaya, social media, ie malayalam

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ച വിസ്മയയുടെ ടിക് ടോക്ക് വീഡിയോകൾ സോഷ്യൽ മീഡിയയിൽ നോവാകുന്നു. കുസൃതികളും തമാശകളുമൊക്കെയായി സഹോദരനൊപ്പമുളള വിസ്മയയുടെ വീഡിയോകളാണ് പലരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്നത്. വീഡിയോ കാണുന്ന ആർക്കും തന്നെ വിസ്മയയുടെ മരണം വേദനിപ്പിക്കും.

കഴിഞ്ഞ വർഷം മേയ് 31 നായിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുളള വിവാഹം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവത്തില്‍ ഭർത്താവ് കിരൺ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.

Read More: വിസ്മയയുടെ മരണം: പ്രതിക്ക് തക്ക ശിക്ഷ ഉറപ്പാക്കുമെന്ന് ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി

പന്തളം എന്‍എസ്എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Vismaya tik tok videos with brother viral in social media519627

Next Story
ജോർജ് കുട്ടിച്ചേട്ടാ ഞങ്ങൾ പോകുന്നുവെന്ന് കാർത്തിക്; ‘ദൃശ്യം’ മൂന്നിന് കഥ റെഡിയെന്ന് ആരാധകർ
The moderation of comments is automated and not cleared manually by malayalam.indianexpress.com