scorecardresearch
Latest News

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂട്ടില്‍ കയ്യിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം; വീഡിയോ

കാഴ്ചക്കാരെല്ലാം ആദ്യം തമാശയാണെന്നാണ് കരുതിയത്. ജീവനക്കാരന്‍ അലറി കരഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും സംഭവം പിടികിട്ടിയത്

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂട്ടില്‍ കയ്യിട്ടു; വിരല്‍ കടിച്ചെടുത്ത് സിംഹം; വീഡിയോ

ജെമൈക്കയിലെ മൃഗശാലയിലെ സിംഹത്തെ കളിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരന് പറ്റിയ അമളിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വൈറലായിരിക്കുന്നത്. കാഴ്ചക്കാരെ രസിപ്പിക്കാനായി സിംഹത്തിന്റെ വായില്‍ കയ്യിട്ട് കളിക്കുകയായിരുന്നു ജീവനക്കാരന്‍. എന്നാല്‍ കുറച്ച് നേരം കടന്നപ്പോള്‍ സിംഹം സങ്ങതി സീരിയസാക്കിയെടുത്തു. ജീവനക്കാരന്റെ കയ്യില്‍ കടിച്ചു.

കാഴ്ചക്കാരെല്ലാം ആദ്യം തമാശയാണെന്നാണ് കരുതിയത്. ജീവനക്കാരന്‍ അലറി കരഞ്ഞപ്പോഴാണ് എല്ലാവര്‍ക്കും സംഭവം പിടികിട്ടിയത്. ഏകദേശം പത്ത് സെക്കന്റിലധികം സിംഹം ജീവനക്കാരന്റെ കയ്യില്‍ കടിച്ചു പിടിച്ചു. രക്ഷ നേടാന്‍ ജീവനക്കാരന്‍ പലവിധ ശ്രമങ്ങളും നടത്തി. ഒടുവില്‍ സിംഹം പിടിവിട്ടപ്പോള്‍ തെറിച്ചു പോയ ജീവനക്കാരനെയാണ് ദൃശ്യങ്ങളില്‍ കാണാനാകുന്നത്.

ജെമൈക്കഒബ്സേര്‍വര്‍ എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടക്കുന്നത്. പതിനഞ്ചിലധികം കാഴ്ചക്കാരുടെ മുന്നില്‍ വച്ചായിരുന്നു ജീവനക്കാരന് ദുരനുഭവം ഉണ്ടായത്. ജീവനക്കാരന്റെ ശ്രദ്ധയില്ലായ്മയെ നെറ്റിസണ്‍സ് വ്യാപകമായി വിമര്‍ശിക്കുകയാണ്.

Also Read: ഓടുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ അജയ് ദേവഗണ്‍ സ്റ്റണ്ടനുകരിച്ച് യുവാവ്; വാ മോനെയെന്ന് പൊലീസ്

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Visitors watch in shock as lion bites off mans finger at zoo video

Best of Express