scorecardresearch

പൊലീസിന്റെ സദാചാര വേട്ടയ്‌ക്ക് ഇരയായ യുവാവും യുവതിയും വിവാഹിതരായി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
പൊലീസിന്റെ സദാചാര വേട്ടയ്‌ക്ക് ഇരയായ യുവാവും യുവതിയും വിവാഹിതരായി

തലസ്ഥാന നഗരിയിൽ വനിതാ പൊലീസിന്റെ സദാചാര പൊലീസിങ്ങിന് ഇരയായ യുവാവും യുവതിയും വിവാഹിതരായി. തിരുവനന്തപുരം സ്വദേശികളായ വിഷ്‌ണുവും ആരതിയുമാണ് ഇന്ന് ഉച്ചയ്‌ക്ക് അമ്പലത്തിൽ വച്ച് വിവാഹിതരായത്. തങ്ങളുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നതാണെന്നും ഇങ്ങനെ ഒരു വിഷയം വന്നതുകൊണ്ടാണ് താമസിയാതെ നടത്താൻ തീരുമാനിച്ചതെന്നും വിഷ്‌ണു പറഞ്ഞു.

Advertisment

Read More: പൊലീസിന്റെ സദാചാര സംരക്ഷണം തത്സമയം

വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ആശീർവാദത്തോടെയും സാന്നിധ്യത്തിലുമാണ് വിവാഹം നടത്തിയതെന്ന് ഇരുവരും പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം കനകക്കുന്നിൽ കേക്ക് മുറിച്ച് വിവാഹം ആഘോഷിക്കുന്ന ചിത്രവും ദമ്പതികൾ ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.

publive-image

തിരുവനന്തപുരം മ്യൂസിയത്തിനടുത്ത് സംസാരിച്ചിരുന്ന വിഷ്‌ണുവിനെയും ആരതിയെയും പൊലീസ് എത്തി ചോദ്യം ചെയ്യുന്നത് അവർ ഫെയ്‌സ്ബുക്കിൽ ലൈവായി കാണിച്ചിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പൊലീസിനെതിരെ വലിയ രീതിയിൽ പ്രതിഷേധം ഉയരുകയും ചെയ്‌തിരുന്നു.

Read More: അനീതിക്കെതിരെ ഇന്ത്യയുടെ പുതിയ പ്രതിഷേധമാണ് ലൈവ് വിഡിയോ

"തോളിൽ കൈയ്യിട്ടിരുന്ന തങ്ങൾ സദാചാര വിരുദ്ധമായി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് പൊലീസ് ഞങ്ങളുടെ പക്കലെത്തിയത്. അതുകൊണ്ട് തെളിവ് എല്ലാവരും കാണണം എന്നുളളതുകൊണ്ടാണ് റെക്കോർഡ് ചെയ്യുന്നതിനു പകരം ലൈവ് നൽകാൻ തീരുമാനിച്ചത് ", വിഷ്‌ണു പറഞ്ഞു. വാലന്റൈൻസ് ദിനത്തിൽ കേരളത്തിൽ പലയിടത്തും പൊലീസ് ഇത്തരം സദാചാര സംരക്ഷണ പ്രവർത്തനവുമായി രംഗത്തിറിങ്ങയത് വലിയ പരാതികൾ ഉയർത്തിയിരുന്നു.

Advertisment
Moral Policing Trivandrum

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: