/indian-express-malayalam/media/media_files/uploads/2017/11/vishal.jpg)
നടൻ വിശാലിന്റെ ഓഫിസിൽ അടുത്തിടെ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് വലിയ വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് റെയ്ഡിന്റേതാണെന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പ്രചരിച്ചത്. വിശാലിനെ ഏതാനും പേർ ചോദ്യം ചെയ്യുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
2000 രൂപയുടെ നോട്ടുകെട്ടുകൾ നിരത്തിവച്ച് വിശാലിനെ ചിലർ ചോദ്യം ചെയ്യുകയാണ്. ഇത്രയും പണം എങ്ങനെ സമ്പാദിച്ചുവെന്നതിനെക്കുറിച്ചും അതിന്റെ ഉറവിടത്തെക്കുറിച്ചും വിശാലിനോട് ചോദിക്കുന്നു. താൻ സമ്പാദിച്ചുണ്ടാക്കിയതാണെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്താൻ വിശാൽ ശ്രമിക്കുന്നുണ്ട്. എന്നാൽ വിശാലിന്റെ ഓഫിസ് റെയ്ഡ് നടത്തിയപ്പോൾ ഈ പണത്തെക്കുറിച്ചുളള കണക്കുകൾ ഒന്നും ലഭിച്ചില്ലെന്ന് ഒരാൾ മറുപടി പറയുന്നു. ഇതിനിടയിൽ തന്നെ ചോദ്യം ചെയ്യുന്നത് ഷൂട്ട് ചെയ്യുന്നത് എന്തിനാണെന്നും താൻ എന്താ ചെയ്യേണ്ടതെന്നും വിശാൽ ചോദിച്ചു. ഈ സമയത്ത് മറ്റൊരാൾ അവിടെ എത്തുന്നു. നടൻ അർജുൻ ആയിരുന്നു അത്. ഷൂട്ട് തുടങ്ങാൻ സമയമായെന്നും ഇതൊക്കെ എന്താണെന്നും അർജുൻ ചോദിക്കുമ്പോഴാണ് വിഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം മനസ്സിലാവുക.
Unseen Footage of IT Raid @ Vishal.. #ITRaidatVishalpic.twitter.com/ozSAOfpEaX
— Ramesh Bala (@rameshlaus) November 15, 2017
വിശാലും അർജുനും പ്രധാന വേഷത്തിലെത്തുന്ന 'ഇരുമ്പു തിരൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിശാലും കൂട്ടുകാരും ചേർന്ന് തമാശയ്ക്ക് ഷൂട്ട് ചെയ്ത വിഡിയോ ആയിരുന്നു അത്. സാമന്തയാണ് ചിത്രത്തിലെ നായിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.