വിരാട് കോഹ്‌ലിയുടെ റസ്‌റ്റോറന്റ് ശൃംഖല വിവാദത്തിൽ; കാരണം ഇതാണ്

വിമർശനം ഉയർന്നതിന് പിറകെ ഒരു വിശദീകരണക്കുറിപ്പും ‘വൺ8 കമ്യൂൺ’ പ്രസിദ്ധീകരിച്ചു

Virat Kohli, Rahul Dravid

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ റസ്‌റ്റോറന്റ് ശൃംഖലയായ ‘വൺ8 കമ്യൂൺ’ വിവാദത്തിൽ. എൽജിബിടിക്യു+ സമൂഹത്തിനെതിരെ റെസ്റ്റോറന്റ് വിവേചനത്തോടെ പെരുമാറുന്നതായി എൽജിബിടിക്യു+ ആക്ടിവിസ്റ്റ് ഗ്രൂപ്പായ ‘യെസ്, വി എക്സിസ്റ്റ്’ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ ഈ വിഷയം ചർച്ചയാവുകയായിരുന്നു.

“സിസ്‌ജെൻഡർ ഭിന്നലിംഗ ദമ്പതികൾക്കോ സിസ്‌ജെൻഡർ സ്ത്രീകളുടെ ഗ്രൂപ്പുകൾക്കോ” മാത്രമേ റെസ്റ്റോറന്റ് പ്രവേശനം അനുവദിച്ചിട്ടുള്ളൂവെന്ന് അവർ പറയുന്നു,” എന്ന് റസ്റ്റോറന്റ് ശൃംഖലയെക്കുറിച്ച് ‘യെസ്, വി എക്സിസ്റ്റ്’ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

“അവരുടെ പൂനെ ബ്രാഞ്ചിനെ ബന്ധപ്പെട്ടപ്പോൾ, “സ്വവർഗ ദമ്പതികളായ പുരുഷൻമാരോ അവരുടെ കൂട്ടമോ അനുവദനീയമല്ലെന്ന് പറഞ്ഞു. ട്രാൻസ് സ്ത്രീകൾക്ക് അവരുടെ വസ്ത്രം നോക്കി പ്രവേശനം അനുവദിക്കുമെന്നും പറഞ്ഞു,” ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

എന്നിരുന്നാലും, എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായി റെസ്റ്റോറന്റ് പ്രതികരിച്ചു. “ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഒരു വിവേചനവും ചെയ്യുന്നില്ല,” എന്ന് വൺ8 കമ്യൂണിലെ പൂനെ ബ്രാഞ്ച് അമിത് ജോഷി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

“ഞങ്ങൾക്ക് സ്റ്റാഗ് (ഒറ്റക്കുള്ള പുരുഷൻ) പ്രവേശനത്തിന് നിയന്ത്രണമുണ്ട്, അതായത് ഒറ്റക്കുള്ള ആണുങ്ങളെ ഇവിടെ അനുവദിക്കില്ല. ഇത് ഇവിടെയുള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി മാത്രമാണ്,” അവരുടെ നയം വിവേചനപരമല്ലെന്ന് പറഞ്ഞുകൊണ്ട് ജോഷി പറഞ്ഞു.

Also Read: ‘വറുത്തരച്ച മയിൽ കറി’യിൽ ട്വിസ്റ്റുമായി ഫിറോസ് ചുട്ടിപ്പാറ-വീഡിയോ

“ഒരു കൂട്ടം ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പ്രവേശിക്കുകയാണെങ്കിൽ, ഞങ്ങൾ തീർച്ചയായും അത് അനുവദിക്കും,” അദ്ദേഹംപറഞ്ഞു. സ്വവർഗ്ഗാനുരാഗികൾക്കും ട്രാൻസ്‌ജെൻഡർ പുരുഷന്മാർക്കും ഉള്ള പ്രവേശന നിയന്ത്രണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ “അത്തരം ലിംഗാധിഷ്ഠിത നിയന്ത്രണങ്ങളൊന്നുമില്ല,അവരെ തീർച്ചയായും അനുവദിക്കും,”എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, “അവർ ധരിക്കുന്ന വസ്ത്രത്തെ ആശ്രയിച്ച്” ട്രാൻസ് സ്ത്രീകളെ അനുവദിക്കുമെന്ന് റെസ്റ്റോറന്റ് തന്നെ അറിയിച്ചതായി യെസ്, വി എക്സിസ്റ്റ് സ്ഥാപകൻ ഇന്ദ്രജീത് ഘോർപഡെ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. “അവർ ശരിയായ സ്ത്രീ വേഷം ധരിക്കുകയാണെങ്കിൽ അവരെ അനുവദിക്കും,”എന്ന് റെസ്റ്റോറന്റ് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

“ശരിയായ വസ്ത്രം ധരിക്കാത്ത ആളുകളെ റസ്റ്റോറന്റിൽ പ്രോത്സാഹിപ്പിക്കില്ലെന്ന് പറയുന്ന വളരെ ലളിതമായ ഒരു നയമാണ് ഞങ്ങൾക്കുള്ളത്. ചെരിപ്പുകളോ ഫ്ലോട്ടറുകളോ ഞങ്ങൾ അനുവദിക്കില്ല. എല്ലാവരും സ്മാർട്ട് കാഷ്വൽസ് അല്ലെങ്കിൽ സ്മാർട്ട് ഫോർമലുകൾ ധരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതുമാത്രമാണ് ഞങ്ങൾക്കുള്ള ഒരേയൊരു വസ്ത്ര നിയന്ത്രണം,” ജോഷി പറഞ്ഞു.

Also Read: വെള്ളപ്പൊക്കം വന്നാൽ എന്തു ചെയ്യും?, ഇതാ രസകരമായൊരു വീഡിയോ

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ ആരോപണങ്ങളെയും അഭിസംബോധന ചെയ്ത് റെസ്റ്റോറന്റ് വിശദീകരണം നൽകിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച പ്രസ്താവനയിലാണ് സ്ഥാപനം വിശദീകരണം നൽകിയത്.

“വൺ8 കമ്യൂണിൽ, എല്ലാ ആളുകളെയും അവരുടെ ലിംഗഭേദവും മുൻഗണനകളും പരിഗണിക്കാതെ അങ്ങേയറ്റം ബഹുമാനത്തോടും ബഹുമാനത്തോടും കൂടി സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ പേര് സൂചിപ്പിക്കുന്നത് പോലെ, ഞങ്ങളുടെ തുടക്കം മുതൽ എല്ലാ കമ്മ്യൂണിറ്റികളെയും സേവിക്കുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Virat kohlis restaurant chain one8 commune lgbtqia discrimination

Next Story
അടുക്കള ഇന്ത്യയിൽ, കിടപ്പുമുറി മ്യാൻമറിൽ; ഒരു വീട്, രണ്ടു രാജ്യം
The moderation of comments is automated and not cleared manually by malayalam.indianexpress.com