ഭാര്യ അനുഷ്‌കയ്ക്ക് മുന്നിൽ സൃഹൃത്തുക്കളുടെ നടുവിലിരുന്ന് വിരാട് കോഹ്‌ലി പാട്ടുപാടുന്ന വീഡിയോ നേരത്തേ തന്നെ സോഷ്യൽ മീഡിയയിലെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതാണ്. എന്നാലിപ്പോൾ സമൂഹമാധ്യമങ്ങളിൽ കോഹ്‌ലിയുടെ തകർപ്പൻ നൃത്ത ചുവടാണ് വൈറലായി മാറിയിരിക്കുന്നത്.

അമേരിക്കൻ ടൂറിസ്റ്റർ എന്ന ബാഗ് നിർമ്മാണ കമ്പനിക്ക് വേണ്ടിയുളള പരസ്യത്തിലാണ് വിരാടിന്റെ തകർപ്പൻ ചുവടുവയ്പ്. എന്നാലിത് വെറും പരസ്യമല്ല. ഒരു വെല്ലുവിളിയാണ്. ശിഖർ ധവാന് നേരെയാണ് ‘സ്വാഗ്‌പാക്’ എന്ന വെല്ലുവിളി നീട്ടിയിരിക്കുന്നത്. വീഡിയോ കാണുന്ന ആർക്കും ഈ വെല്ലുവിളി ഏറ്റെടുക്കാം.

വെല്ലുവിളി ഏറ്റെടുത്ത് ശിഖർ ധവാനും തന്റെ ചുവടുകൾ ഫെയ്‌സ്ബുക്കിൽ ഇട്ടിട്ടുണ്ട്.

പഞ്ചാബിലെ സംഗീതജ്ഞരിൽ പ്രമുഖനായ ദിൽജിത് ജൊസാഞ്ജിനെയാണ് ശിഖർ ധവാൻ വെല്ലുവിളിച്ചിരിക്കുന്നത്. ഫെയ്സ്‌ബുക്കിൽ ഈ വീഡിയോ കണ്ട പലരും തങ്ങളുടെ ചുവടുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ