കബഡി പറയും മുമ്പ് ദേശീയ ഗാനം പാടി വിരാട് കോഹ്‌ലി; താരത്തിന് ആരാധകരുടെ കൈയ്യടി

പ്രോ കബഡിയുടെ വരവോടെ രാജ്യത്ത് മാത്രമല്ല ലോകത്തു തന്നെ കബഡി വലിയൊരു കുതിപ്പ് നടത്തിയെന്നും വിരാട്

പ്രോ കബഡി ലീഗിലെ മുംബൈ ലെഗിലെ മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. പരുപാടിയിലെ വിശിഷ്ടാതിഥിയായ വിരാട് ദേശീയ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

യു മുംബൈയും പുനേരി പള്‍ട്ടന്‍സും തമ്മിലായിരുന്നു മത്സരം. മത്സരത്തിന് മുന്നോടിയായിരുന്നു വിരാട് ദേശീയ ഗാനം പാടിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ആരാധകര്‍ ആഘോഷിക്കുകയാണ് ഇപ്പോള്‍.

അതേസമയം, തനിക്ക് കബഡിയോടുള്ള ഇഷ്ടത്തെ കുറിച്ചും വിരാട് വാചാലനായി. താന്‍ കുട്ടിക്കാലത്ത് കബഡി കളിച്ചിരുന്നുവെന്നും വിരാട് പറഞ്ഞു. പ്രോ കബഡിയുടെ വരവോടെ രാജ്യത്ത് മാത്രമല്ല ലോകത്തു തന്നെ കബഡി വലിയൊരു കുതിപ്പ് നടത്തിയെന്നും വിരാട് പറഞ്ഞു.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Virat kohli sings national anthem in pro kabaddi league

Next Story
ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് ചന്ദ്രയാന്‍-2 ആണോ?; ഉത്തരം ഇതാ
The moderation of comments is automated and not cleared manually by malayalam.indianexpress.com