scorecardresearch

‘അനുഷ്‌കയ്ക്ക് ഇഷ്ടപ്പെട്ട പഫ്‌സ് വാങ്ങാൻ ബെംഗളുരുവിലെ ബേക്കറിയിൽ കയറിയപ്പോൾ; രസകരമായ അനുഭവം പറഞ്ഞ് കോഹ്‌ലി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ‘ഇൻസൈഡർ ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്

Virat Kohli, Anushka Sharma
Photo: Instagram/ Virat Kohli

ഇന്ത്യയ്ക്ക് പുറത്തും നിരവധി ആരാധകരുള്ള ഇൻസ്റ്റാഗ്രാമിൽ മാത്രം 194 മില്യൺ ഫോളോവേഴ്സ് ഉള്ള ആളാണ് ഇന്ത്യയുടെ മുൻക്യാപ്റ്റൻ വിരാട് കോഹ്ലി. ലോകത്തിന്റെ ഏത് ഭഗത്ത് ചെന്നാലും കോഹ്‌ലിയെ അറിയുന്ന ഒരാളെങ്കിലും ഉണ്ടാകും അങ്ങനെയിരിക്കെ, അനുഷ്‌കയ്ക്ക് ഇഷ്ടപ്പെട്ട പഫ്‌സ് വാങ്ങാൻ ബെംഗളൂരുവിലെ പ്രസിദ്ധമായ ഒരു ബേക്കറിയിൽ കയറിയപ്പോൾ ആരും തിരിച്ചറിഞ്ഞില്ലെന്ന് വെളിപ്പെടുത്തിരിക്കുകയാണ് കോഹ്ലി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ‘ഇൻസൈഡർ ഷോ’ യിലാണ് കോഹ്ലി ഇക്കാര്യം പറഞ്ഞത്.

മാർച്ചിൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന ടെസ്റ്റ് പരമ്പരയുടെ അവസാന ദിനമായിരുന്നു സംഭവം. “മത്സരശേഷം ഹോട്ടലിൽ എത്തിയ ഞാൻ പുറത്തേക്ക് ഇറങ്ങാമെന്ന് കരുതി. അനുഷ്‌ക വളർന്നത് ഇവിടെയാണ്. അനുഷ്‌കയ്ക്ക് ഇവിടെ ഒരുപാട് സുഹൃത്തുക്കൾ ഒക്കെ ഉണ്ട്. ബാംഗ്ലൂരിലെ പ്രസിദ്ധമായ ‘തോംസ് ബേക്കറി’യിൽ നിന്നുള്ള പഫ്‌സ് അനുഷ്‌കയ്ക്ക് ഇഷ്ടമാണ്, അതിനെ കുറിച്ച് ഒരുപാട് പറയാറുണ്ട്.”

“ഞാൻ തോംസ് ബേക്കറിയിൽ ചെന്നു, എന്റെ സെക്യൂരിറ്റിയോട് വണ്ടിയിൽ ഇരുന്നോളാൻ പറഞ്ഞു. മാസ്കും ഒരു ക്യാപ്പും വെച്ച് ബേക്കറിയ്ക്ക് അകത്ത് കയറി. തിരക്കുണ്ടായിരുന്നു ആളുകൾ അവർക്ക് വേണ്ട സാധങ്ങൾ വാങ്ങുകയായിരുന്നു. ഞാൻ പോയി പഫ്‌സ് വാങ്ങി ആരും തിരിച്ചറിഞ്ഞില്ല. ബില്ല് ചെയ്യാൻ നിന്നപ്പോൾ ആണ് എന്റടുത്തു പൈസ ഇല്ല. ക്രെഡിറ്റ് കാർഡ് മാത്രമേ ഉള്ളു എന്ന് ശ്രദ്ധിച്ചത്. അതിൽ പേരുണ്ട്. അപ്പോൾ ഒന്ന് ഭയന്നു. എന്തെങ്കിലും ഉണ്ടായാൽ ഉടൻ വിളിക്കാനായി സെക്യൂരിറ്റിയുടെ നമ്പർ ഫോണിൽ എടുത്ത് ഡയൽ ചെയ്യാൻ തയ്യാറാക്കി വെച്ചിരുന്നു. ക്രെഡിറ്റ് കാർഡ് നൽകി. പക്ഷേ കാഷ്യർ അത് സ്വൈപ്പ് ചെയ്തു ബില്ല് നൽകി. ജോലിയുടെ ശ്രദ്ധയിൽ അയാൾ പേര് പോലും ശ്രദ്ധിച്ചില്ല. എനിക്ക് അത്ഭുതമായി ആരും എന്നെ തിരിച്ചറിഞ്ഞില്ല.” കോഹ്ലി പറഞ്ഞു.

Also Read: “ആരാണ് പെൺകുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്;” ക്ഷോഭിച്ച് സമസ്ത നേതാവ്, വിമർശനവുമായി സോഷ്യൽ മീഡിയ

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Virat kohli says no one recognized him when he walked into a bakery in bangalore

Best of Express