വിവാഹം ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അമൂല്യ നിമിഷമാണ്. ആ നിമിഷത്തിൽ വികാരത്താൽ ചിലപ്പോൾ കണ്ണുകൾ നിറയും. ഇഷ്ട പുരുഷനെ ഭർത്താവായി ലഭിച്ചപ്പോൾ അനുഷ്ക ശർമയും വികാരാധീനയായി. വിവാഹ മണ്ഡപത്തിൽനിന്നും ഇറങ്ങി കോഹ്‌ലിക്കൊപ്പം നടന്നുനീങ്ങവേയാണ് അനുഷ്ക വികാരാധീനയായത്.

വിവാഹ വേദിയിലേക്ക് കോഹ്‌ലിയുടെ കൈപിടിച്ചാണ് അനുഷ്ക കയറിയത്. വിവാഹ വേദിയിലും അനുഷ്കയുടെ കണ്ണുകൾ നിറയുമായിരുന്നു. പക്ഷേ കോഹ്‌ലിയാകട്ടെ അനുഷ്കയുടെ കൈകൾ വിടാതെ പിടിച്ച് നവ വധുവിനെ ചിരിപ്പിക്കാൻ ശ്രമിച്ചു. ഇടയ്ക്കിടയ്ക്ക് അനുഷ്കയുടെ ചെവിയിൽ കോഹ്‌ലി എന്തോ പറയുന്നുണ്ടായിരുന്നു. ഇതുകേട്ട് അനുഷ്ക ചിരിക്കുകയും ചെയ്തു. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മണ്ഡപത്തിൽനിന്നും പുറത്തിറങ്ങിയപ്പോൾ അനുഷ്കയ്ക്ക് വികാരം അടക്കാനായില്ല. അനുഷ്ക വിതുമ്പി.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് പാരമ്പര്യ രീതിയിലായിരുന്നു കോഹ്‌ലി-അനുഷ്ക വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ചുരുക്കം ചിലർക്കേ വിവാഹത്തിന് ക്ഷണമുണ്ടായിരുന്നുളളൂ.

Varmala video #ViratKohli #anushkasharma #virushka #virushkawedding"

A post shared by Sara (@virushka_folyf) on

Bidaai video #VIRUSHKAWEDDING #virushka #viratkohli #anushkasharma @virat.kohli @anushkasharma

A post shared by Sara (@virushka_folyf) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ