കഴിഞ്ഞ ആഴ്ചയാണ് അനുഷ്ക ശര്‍മ്മയും ഷാരൂഖ് ഖാനും അഭിനയിച്ച സീറോ പുറത്തിറങ്ങിയത്. ചിത്രത്തിന് മോശം പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്. ഇതിനിടെയാണ് അനുഷ്കയെ പുകഴ്ത്തി ഭര്‍ത്താവും ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ വിരാട് കോഹ്‌ലി രംഗത്തെത്തിയിരിക്കുന്നത്. കോഹ്‌ലിയെ പോലുളളവര്‍ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയെങ്കിലും സോഷ്യൽ മീഡിയയില്‍ ചിത്രത്തിനെതിരെയാണ് പ്രചാരണം.

ആനന്ദ് എല്‍.റായി സംവിധാനം ചെയ്ത ചിത്രത്തില്‍ ഉയരം ഇല്ലാത്ത ഒരു കഥാപാത്രമായാണ് ഷാരൂഖ് എത്തുന്നത്. ബൗവാ സിങ് എന്നാണ് ഷാരൂഖ് കഥാപാത്രത്തിന്റെ പേര്. വീല്‍ചെയറില്‍ കഴിയുന്ന ശാസ്ത്രജ്ഞയായാണ് അനുഷ്ക ശര്‍മ്മ അഭിനയിക്കുന്നത്. പ്രശസ്ത നടിയായി കത്രീന കെയ്ഫും ചിത്രത്തിലുണ്ട്.

ഞായറാഴ്ചയാണ് ചിത്രം കണ്ടെന്ന് പറഞ്ഞ് കോഹ്‌ലി ട്വീറ്റ് ചെയ്തത്. ഭാര്യയുടെ പ്രകടനം വിശിഷ്ടമായതെന്നാണ് കോഹ്‌ലി കുറിച്ചത്. ‘സീറോ കണ്ടു, ചിത്രം ഇഷ്ടമായി. ഞാന്‍ നന്നായി ആസ്വദിച്ചു. എല്ലാവരും അവരുടെ റോളുകള്‍ നന്നായി ചെയ്തു. അനുഷ്ടയുടെ പ്രകടനം എനിക്ക് ഇഷ്ടമായി. വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ശ്രദ്ധേയമായ രീതിയില്‍ അനുഷ്ക ചെയ്തു,’ കോഹ്‌ലി കുറിച്ചു.

എന്നാല്‍ ഓണ്‍ലൈന്‍ ട്രോളുകള്‍ക്ക് പഞ്ഞമില്ലാത്ത കോഹ്‌ലിയെ വീണ്ടും ട്രോള്‍ ചെയ്ത് പോസ്റ്റുകള്‍ നിറഞ്ഞു. കോഹ്‌ലി കളളം പറയുകയാണെന്നും ഭാര്യയെ പേടി ആയത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും പലരും കുറിച്ചു. ഭര്‍ത്താവിന്റെ ഉത്തരവാദിത്തം കോഹ്‌ലി നന്നായി ചെയ്യുന്നുണ്ടെന്നാണ് ചിലര്‍ പരിഹസിച്ചത്. ചിത്രത്തിന്റെ സംവിധായകനേയും പലരും പരിഹസിച്ചു.

ഈ അടുത്ത് ആരാധകനോട് രാജ്യം വിട്ട് പോവാന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ഇതിന് മുമ്പ് കോഹ്‌ലി വ്യാപകമായി ട്രോള്‍ ചെയ്യപ്പെട്ടത്. ക്രിക്കറ്റ് മൈതാനത്ത് കോഹ്‌ലിയുടെ പെരുമാറ്റം വിമര്‍ശിക്കപ്പെട്ടതും ട്രോളുകള്‍ക്ക് കാരണമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ