ബോളിവുഡും ക്രിക്കറ്റും ഒരുപോലെ കൊണ്ടാടിയ പ്രണയമാണ് അനുഷ്ക-കോഹ്‍ലി ജോഡികളുടേത്. പലപ്പോഴും ഇരുവരുടേയും യാത്രകളും കൂടിച്ചേരലുകളും വാര്‍ത്താ തലക്കെട്ടുകളായി പരിണമിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇരുവരും വാര്‍ത്തകളില്‍ നിറയുന്നത് ശ്രദ്ധേയമായൊരു പ്രവൃത്തിയിലൂടെയാണ്. ശ്രീലങ്കയില്‍ വെച്ച് മരത്തൈ നടുന്ന ഇരുവരുടേയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്.

ഏകദിന-ട്വന്റി 20-ടെസ്റ്റ് മത്സരങ്ങള്‍ക്കായാണ് കോഹ്ലി ഇന്ത്യന്‍ ടീമിനൊപ്പം ശ്രീലങ്കയിലെത്തിയത്. ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയതോടെയാണ് അനുഷ്ക ലങ്കയിലേക്ക് പറന്നത്. ‘പ്രകൃതിയെ പ്രണയിക്കുന്നവര്‍’ എന്ന അടിക്കുറിപ്പോടെയാണ് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ