മുംബൈ: ഇന്ത്യൻ കായിക പുരസ്ക്കാര വേദിയെ ഇളക്കി മറിച്ച് വിരാട് കോഹ്‌ലിയും കാമുകി അനുഷ്ക ശർമ്മയും. ഇന്ത്യക്ക് വേണ്ടി മികവ് പുലർത്തിയ കായിക താരങ്ങളെ ആദരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് ഇത്. സഞ്ജീവ് ഗോയങ്കയും വിരാട് കോഹ്‌ലി ഫൗണ്ടേഷനും ചേർന്നാണ് ഇന്ത്യൻ കായിക പുരസ്ക്കാര വിതരണം നടത്തിയത്.

മുംബൈ നടന്ന ചടങ്ങിൽ കോഹ്‌ലിയും അനുഷ്കയും ഒരുമിച്ചാണ് എത്തിയത്. വിരാട് കോഹ്‌ലിയുടെ കൈപിടിച്ചാണ് അനുഷ്ക വേദിയിലേക്ക് എത്തിയത്.

ചുവന്ന ഗൗണാണ് അനുഷ്ക ധരിച്ചത്. വിരാട് കോഹ്‌ലി സ്യൂട്ടാണ് ധരിച്ചത്.

റെഡ് കാർപ്പറ്റിലൂടെ കടന്ന് പോയ ഒരു വിഐപിക്കും കിട്ടാത്ത സ്വീകരണമാണ് ഈ പ്രണയ ജോടികൾക്ക് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ