/indian-express-malayalam/media/media_files/uploads/2020/12/Anushka-and-Kohli.jpg)
തങ്ങളുടെ ആദ്യ കൺമണിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം അനുഷ്‌ക ശർമയും പങ്കാളി ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും. വരുന്ന ജനുവരിയിൽ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥിയെത്തുമെന്ന കാര്യം ഇരുവരും ഒന്നിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
നിറവയറുമായി ശീർഷാസനം ചെയ്യുന്ന അനുഷ്‌കയുടെ ചിത്രം കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശീർഷാസനം ചെയ്യുന്ന അനുഷ്‌കയെ ഭർത്താവ് വിരാട് കോഹ്‌ലി സഹായിക്കുന്നതും ചിത്രത്തിൽ കാണാം. എന്നാൽ, ഗർഭകാലത്ത് ഇങ്ങനെയൊരു സാഹസം വേണ്ടായിരുന്നു എന്നാണ് മലയാളി ഡോക്ടറായ സുൽഫി നൂഹു പറയുന്നത്. ശരീരശാസ്ത്രം അൽപ്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്നാണ് ഡോക്ടർ സുൽഫി കുറിക്കുന്നത്.
ഡോ സുൽഫി നൂഹുവിന്റെ കുറിപ്പ്
പ്രിയപ്പെട്ട കോഹ്ലി,
ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു!
സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു. വിവിഎസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ ഞാനും ഏറ്റവും കൂടുതൽ ആസ്വദിച്ചത്.
ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി. ഭാര്യയോട് മാത്രമല്ല കുട്ടിയോടും.
ശരീരശാസ്ത്രം അൽപ്പമെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.
ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം. ഭാര്യ ശിഷ്ടകാലം 'പാരാപ്ലീജിയ' വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം. കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.
എന്നാലും കോഹ്ലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.
2017 ഡിസംബർ 11 നായിരുന്നു വിരാട് കോഹ്‌ലിയുടെയും അനുഷ്ക ശർമ്മയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. ”ഞാൻ 29-ാം വയസിലാണ് വിവാഹിതയായത്. ഒരു നടിയെ സംബന്ധിച്ചിടത്തോളം അത് ചെറുപ്പമാണ്. പക്ഷേ ഞാനത് ചെയ്തു, കാരണം ഞാൻ പ്രണയത്തിലായിരുന്നു. ഇപ്പോഴും ഞാൻ പ്രണയത്തിലാണ്,” ഇതായിരുന്നു കോഹ‌്‌ലിയുമായുളള വിവാഹത്തെക്കുറിച്ച് അനുഷ്ക ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.