ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും. 2017 ലാണ് ഇരുവരും വിവാഹിതരാകുന്നത്. ക്രിക്കറ്റ് കരിയറിൽ മാനസികമായ പ്രതിസന്ധികളുണ്ടായപ്പോഴെല്ലാം തനിക്കു പിന്തുണ നൽകിയത് അനുഷ്‌കയുമായുള്ള ബന്ധമാണെന്ന് കോഹ്‌ലി പലപ്പോഴും പറഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

താരങ്ങളുടെ സ്വകാര്യ ജീവിതത്തിൽ എത്തിനോക്കുന്നത് ആളുകൾക്കിടയിലെ ഒരു പ്രവണതയാണ്. അങ്ങനെയൊരാളുടെ ചോദ്യത്തിനു അനുഷ്‌ക നൽകിയ മറുപടിയാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ‘വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷമായിട്ടും കുട്ടികളൊന്നുമായില്ലേ’ എന്നാണ് ചോദ്യം. എന്നാൽ, ഈ ചോദ്യത്തിനു വളരെ രസകരമായാണ് അനുഷ്‌ക മറുപടി നൽകിയത്.

4vel6j7g

ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തരവേളയിലാണ് അനുഷ്‌ക ഇങ്ങനെയൊരു ചോദ്യം നേരിട്ടത്. ‘ചുറ്റുമുള്ള ആളുകൾ നിങ്ങൾക്കു കുട്ടികളൊന്നും ആയില്ലേ എന്ന് ചോദിക്കുന്നില്ലേ?’ അനുഷ്‌കയുടെ മറുപടി ഇങ്ങനെയായിരുന്നു ‘ഇല്ല, ആരുമില്ല.’ മാത്രമല്ല അത്തരം ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രമേ ഉള്ളൂ എന്നുകൂടി അനുഷ്‌ക പറഞ്ഞു. ചോദ്യകർത്താവിനെ പരോക്ഷമായി ഉദ്ദേശിച്ചായിരുന്നു ആ മറുപടി.

virat kohli, anushka sharma, ie malayalam

Read Also: വിവാദ പരസ്യം: കോഹ്‌ലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി

വിരാട് കോഹ്‌ലിയുമായി ബന്ധപ്പെട്ട കാര്യങ്ങളും പലരും ഇൻസ്റ്റഗ്രാം ചാറ്റിൽ ചോദിച്ചു. ഏതൊക്കെ സന്ദർഭങ്ങളിലാണ് കോഹ്‌ലിയുടെ സഹായം തേടുന്നത്? എന്നതായിരുന്നു മറ്റൊരു ചോദ്യം. കുപ്പിയുടെ മുറുകിക്കിടക്കുന്ന മൂടി തുറക്കാനും ഭാരമുള്ള കസേരകൾ ഉയർത്താനുമൊക്കെയാണ് താൻ വിരാടിന്റെ സഹായം തേടുന്നതെന്ന് അനുഷ്‌ക പറഞ്ഞു. വിരാടിനെ ശല്യപ്പെടുത്താൻ ഏതെങ്കിലും ഒരു ഗെയ്‌മിൽ തോൽപ്പിച്ചാൽ മതിയെന്നും തോൽക്കുന്നത് വിരാട് ഏറെ വെറുക്കുന്ന കാര്യമാണെന്നും അനുഷ്‌ക പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook