മൈതാനത്ത് ബാറ്റ് കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വിരാട് കോഹ്ലി എല്ലാവര്‍ക്കും സുപരിചിതനാണ്. എന്നാല്‍ കോഹ്ലിയിലെ ഗായകനെ അറിയുന്നവര്‍ ചുരുക്കമായിരിക്കും. ബംഗ്ലാദേശ് ഗായിക ഫഹ്മിദ നബിഹാസിനൊപ്പം ‘ജോ വാദാ കിയാ ഹേ വോ നിഭന്ന പടേഗാ’ എന്ന പ്രശസ്ത ഗാനം ആലപിക്കുന്ന വിരാട് കോഹ്ലിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
സരിഗമയാണ് കോഹ്ലിയുടെ വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. താജ് മഹല്‍ എന്ന ചിത്രത്തില്‍ ലതാ മങ്കേഷ്കറാണ് ശരിക്കും ഗാനം ആലപിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ കോഹ്ലിയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2016 ലെ ഇന്ത്യന്‍ ഹൈ കമ്മിഷന്‍ കൂട്ടായ്മയിലാണ് കോഹ്ലി പാടിയത്. വീഡിയോ എടുത്തതിന് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിനും കോഹ്ലി നന്ദി പറഞ്ഞിട്ടുണ്ട്.
ഈ മാസം ആദ്യമായിരുന്നു ടെസ്റ്റ് കരിയറില്‍ കോഹ്ലി 100 മത്സരങ്ങള്‍ പിന്നിട്ടത്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കോഹ്ലിയായിരുന്നു ശ്രദ്ധാ കേന്ദ്രം. അല്ലു അര്‍ജുന്‍ നായകനായ പുഷ്പ ദി റൈസ് എന്ന ചിത്രത്തിലെ രംഗം അനുകരിക്കുന്ന കോഹ്ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
Also Read: രവിവർമ ചിത്രങ്ങളിലെ കഥാപാത്രങ്ങളായി സഹപ്രവർത്തകർ; ഇത് വ്യത്യസ്തമായ യാത്ര അയപ്പ്