നാലം ക്ലാസ് എ ഡിവിഷനില്‍ പഠിക്കുന്ന ആദിത്യന്‍ ആരാണ് എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ആദിത്യനെ മാത്രം അറിഞ്ഞാല്‍ പോര ആദിത്യന് ‘സര്‍വ്വവിജ്ഞാനി’ പട്ടം നല്‍കിയ ടീച്ചറെയും സോഷ്യല്‍ മീഡിയയില്‍ പരതുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്ന കുറിപ്പിന്റെ ഉടമയാണ് ആദിത്യന്‍.

‘പശുവിനെ കുറിച്ച് വിവരിക്കുക’ എന്ന ചോദ്യത്തിന് ആദിത്യന്‍ എഴുതി നല്‍കിയ കുറിപ്പിന്റെ ചിത്രമാണ് ഇത്. വളരെ രസകരമായ കുറിപ്പാണിത്. പശുവിനെ കുറിച്ച് എഴുതാന്‍ പറഞ്ഞുള്ള ചോദ്യത്തിന് ഉത്തരമായി പിണറായി വിജയനും ജവഹര്‍ലാല്‍ നെഹ്‌റുവും ഗാന്ധിജിയും എത്തുന്നുണ്ട്. ആദിത്യന്റെ ഉത്തരം അവസാനിക്കുന്നതാകട്ടെ അമേരിക്കയിലും!.

ആദിത്യന്‍ നാലാം ക്ലാസ് എ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പേപ്പറിന്റെ മുകളില്‍ എഴുതിയിരിക്കുന്നത്. ആദിത്യനെ കണ്ടുപിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പലരും സോഷ്യല്‍ മീഡിയയില്‍ ഇത് ഷെയര്‍ ചെയ്യുന്നത്. ആദിത്യന്‍ എഴുതിയ കുറിപ്പിന് താഴെ ‘സര്‍വ്വവിജ്ഞാനി’ എന്ന് ടീച്ചര്‍ എഴുതിയിരിക്കുന്നതും കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook