Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

ഇത് സത്യമോ? യുവതിയുടെ രൂപമാറ്റ വീഡിയോ കണ്ട് അമ്പരന്ന് ലോകം

വീഡിയോ കണ്ട പലരും ഇതു സത്യമാണോ അതോ വ്യാജമാണോ എന്ന ചോദ്യമാണ് ഉയർത്തുന്നത്

Qi Huahua Domagoj Glad YouTube

മേക്കപ്പിനുമില്ലേ പരിധി എന്ന ചോദ്യം പാതി കളിയായും കാര്യമായും പലപ്പോഴും നമ്മളിൽ പലരും കേട്ടിട്ടുണ്ടാകും. എന്നാൽ പരിധികളില്ലാത്ത മേക്കപ്പിന്റെ വിസ്മയക്കാഴ്ച കാണിച്ചുതരികയാണ് ക്വി ഹുവാഹു എന്ന ചൈനീസ് യുവതി. പല തരത്തിലുള്ള മേക്കപ്പ് ടെക്നിക്കുകൾ ഉപയോഗിച്ച് തന്റെ രൂപം തന്നെ മാറ്റി കാഴ്ചക്കാരെ അമ്പരിപ്പിക്കുകയാണ് ക്വി.

1.14 മിനിറ്റ് ദൈർഘ്യമുളള വീഡിയോയിൽ ക്വി ഹുവാഹു പലതരം മേക്കപ്പ് വസ്തുക്കൾ തന്റെ മുഖത്ത് ഉപയോഗിക്കുന്നുണ്ട്. വീഡിയോ തുടങ്ങുമ്പോൾ കാണുന്ന ക്വിയ്ക്ക് മേക്കപ്പിന്റെ ഓരോഘട്ടം കഴിയുന്തോറും അത്ഭുതപ്പെടുത്തുന്ന പരിണാമമാണ് സംഭവിക്കുന്നത്.

സ്കിന്നിന്റെ നിറം, മൂക്കിന്റെയും ചുണ്ടിന്റെയും ആകൃതി എന്നിവയെല്ലാം മേക്കപ്പിലൂടെ പൂർണ്ണമായും മാറ്റിയിരിക്കുന്നു. കണ്ണുകൾ കൂടി ഹൈലൈറ്റ് ചെയ്തതോടെ തീർത്തും മറ്റൊരാളായി മാറുകയാണ് ക്വി ഹുവാഹു.

മേക്കപ്പ് ടെക്നിക്കിന്റെ റിവേഴ്സ് ഓർഡറും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോ കണ്ട പലരും ഇതു സത്യമാണോ അതോ വ്യാജമാണോ എന്ന ചോദ്യമാണ് ഉയർത്തുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Viral videos trending chinese woman transformation viral video

Next Story
‘മണ്ണിന്റെ മണമുളള ചലഞ്ച്’; കീകി ചലഞ്ചില്‍ കിരീടം അണിഞ്ഞ് കര്‍ഷക സഹോദരങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com