ലോകമാകെ ആരാധകരെ നേടിയെടുത്തിരിക്കുകയാണ് രണ്ടു വയസ്സുകാരിയായ കൊച്ചു മിടുക്കി. അച്ഛനൊത്ത് മറൂൺ 5 ബാന്റിന്റെ ‘ഗേൾസ് ലൈക്ക് യൂ’ എന്ന ഗാനത്തിന് ചുണ്ടനക്കിയാണ് ഈ കൊച്ചു മിടുക്കി ലോകശ്രദ്ധ നേടിയത്. പിങ്ക് ടൗവലും ചുറ്റി അച്ഛനുമൊത്ത് കണ്ണാടിയിൽ നോക്കി പാട്ടിനൊത്ത് ചുണ്ടനക്കുകയായിരുന്നു രണ്ട് വയസുകാരി മൈല.

കൗതുകകരമായ ഈ രംഗം കുട്ടിയുടെ അമ്മ മൊബൈൽ ഫോണിൽ പകർത്തി സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിലും, ട്വിറ്ററിലും പങ്കുവയ്ക്കുകയായിരുന്നു. നിമിഷങ്ങൾ കൊണ്ട് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു ഈ വീഡിയോ.

ലക്ഷക്കണക്കിന് ആളുകൾ പങ്കുവച്ച വീഡിയോ അവസാനം മറൂൺ 5ലെ പ്രധാന ഗായകനായ ആഡം ലെവിനും, മറൂൺ 5 ബാന്റും പങ്കുവച്ചു. സമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുന്ന ഈ ചുണ്ടനക്കൽ ‘ലിപ് സിങ്ക്’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook