scorecardresearch

Viral Video: കാറിടിച്ച് തെറിച്ചു; ത്രസിപ്പിക്കുന്ന സ്റ്റണ്ട് വിഡിയോ; അമ്പരന്ന് സോഷ്യൽ മീഡിയ

Stunt Performer Viral Video: ഹോളിവുഡ് ചിത്രങ്ങൾ മൊറോക്കോയിൽ ചിത്രീകരിക്കുമ്പോൾ പ്രാദേശികമായി ലഭിക്കുന്ന ഏറ്റവും മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റുകളിൽ ഒരാളായി ഇക്രം മാറി

Stunt Performer Viral Video: ഹോളിവുഡ് ചിത്രങ്ങൾ മൊറോക്കോയിൽ ചിത്രീകരിക്കുമ്പോൾ പ്രാദേശികമായി ലഭിക്കുന്ന ഏറ്റവും മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റുകളിൽ ഒരാളായി ഇക്രം മാറി

author-image
Trends Desk
New Update
Women Stunt Performer Ikram

Viral Video: സിനിമയുടെ തിരശീലയ്ക്ക് പിന്നിൽ ഏറ്റവും കൂടുതൽ റിസ്ക് എടുക്കുന്നവരാണ് സ്റ്റണ്ട് പെർഫോമേഴ്സ്. വെല്ലുവിളി നിറഞ്ഞ ഈ മേഖലയിലെ ഒരു വനിതാ സ്റ്റണ്ട് പെർഫോമറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇക്രം ബെൻമെസ്രൂഫ് എന്ന മൊറോക്കൻ സ്റ്റണ്ട് പെർഫോർമറുടെ വിഡിയോയായിരുന്നു ഇത്. 

Advertisment

ഓടി വരുമ്പോൾ വാഹനം തട്ടി ഉയർന്ന് ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോയാണ് ഇക്രം പങ്കുവെച്ചത്. 10 കോടി ആളുകളാണ് പ്രൊഫഷണൽ സ്റ്റണ്ട് പെർഫോമറും അത്ലറ്റുമായ ഇക്രം ബെൻമെസ്രൂഫ് പങ്കുവെച്ച ഈ വിഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടത്.

Also Read: Viral Video: എജ്ജാതി വരികൾ! പെൺപടയുടെ എജ്ജാതി ധൈര്യം! പിള്ളേര് ചുമ്മാ തീ!

മൊറോക്കോയിൽ ആദ്യമായി കാർ ഹിറ്റ് സ്റ്റണ്ട് ചെയ്യുന്ന വനിതയാണ് ഇക്രം. മാർഷ്യൽ ആർട്സിലും പാർക്കറിലും കഴിവ് തെളിയിച്ച ഈ സ്റ്റണ്ട് പെർഫോമർ നിരവധി ഹോളിവുഡ് സിനിമകളിലും ഭാഗമായി കഴിഞ്ഞു.

Also Read: Viral Video: റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്, എന്ത്? വാസുവേട്ടൻ വെറുതെ തള്ളിയതല്ല മക്കളേ!

ടിവി സീരീസ് ആയ നോ മാൻസ് ലാൻഡ്, ആമസോൺ പ്രൈം സീരീസ് ആയ 'ദ വീൽ ഓഫ് ടൈം എന്നിവയിലും അഫ്ഗാൻ ഡ്രീമേഴ്സ്, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെപ്രശസ്ത ചിത്രമായ 'ബ്ലാക്ക് വിഡോ'എന്ന സിനിമയിലും അവർ സ്റ്റണ്ട് ടീമിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്.

Also Read: Viral Video: മാസ് ആണോ? കേസ് ആണോ? എംവിഡി ഇതുവരെ എത്തിയില്ലേ?

മൊറോക്കോയിലെ പ്രമുഖ സ്റ്റണ്ട് ടീമായ 'Cedstunt'ലെ അംഗമാണ് ഇക്രം. ഹോളിവുഡ് ചിത്രങ്ങൾ മൊറോക്കോയിൽ ചിത്രീകരിക്കുമ്പോൾ പ്രാദേശികമായി ലഭിക്കുന്ന ഏറ്റവും മികച്ച സ്റ്റണ്ട് ആർട്ടിസ്റ്റുകളിൽ ഒരാളായി ഇക്രം മാറി. ഹൈ ഫോൾസിലും ഇക്രം ഏവരേയും ഞെട്ടിക്കുന്നു.

Read More: 'കളങ്കാവൽ' ലുക്കിൽ മോഹൻലാലും മോളിവുഡിന്റെ താരങ്ങളും; ജയറാം തകർത്തെന്ന് ആരാധകർ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: