മീന്‍ പിടിക്കാന്‍ പോയ കൂട്ടരുടെ ഇടയിലേക്കായിരുന്നു അപ്രതീക്ഷിത അതിഥിയായി തിമിംഗലം എത്തിയത്. ബോട്ടിലുള്ളവര്‍ ഞെട്ടിയെന്നുമാത്രമല്ല ഒരാള്‍ കടലിലേക്ക് വീഴുകയും ചെയ്തു. അമേരിക്കയിലെ മാസച്ചസറ്റ്സിലുള്ള വൈറ്റ് ഹോഴ്സ് ബീച്ചിലാണ് സംഭവം.
എബിസി ന്യൂസാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കടലില്‍ നിന്ന് പൊങ്ങിയ തിമിംഗലും ബോട്ടിന്റെ മുന്‍ഭാഗത്തേക്കാണ് വീണത്. കുറച്ച് സെക്കന്റുകള്‍ മാത്രമായിരുന്നു തിമിംഗലും ബോട്ടിന് മുകളില്‍ തുടര്‍ന്നത്.
ബോട്ടിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രദേശിക അധികൃതരില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഒരാഴ്ചയായി തിമിംഗലം സംഭവം ഉണ്ടായ പരിസരത്തുണ്ടായിരുന്നതായും വിവരമുണ്ട്.
വളരെ അതിശയകരമായിരുന്നെന്ന് സംഭവത്തിന്റെ ദൃക്സാക്ഷിയായ റെഡര്‍ പാര്ക്ക്ഹര്സ്റ്റിനെ ഉദ്ധരിച്ചുകൊണ്ട് എന്‍ബിസി ബോസ്റ്റണ്‍ റിപ്പോര്‍ട്ട് ചെയ്തു. “തിമിംഗലം തെറ്റായ സമയത്ത് തെറ്റായ സ്ഥലത്താണ്, പെട്ടെന്ന് പൊങ്ങിവന്നു, ബോട്ടിന്റെ മുകളിലേക്ക് വീണു,” പാര്‍ക്ക്ഹര്‍സ്റ്റ് കൂട്ടിച്ചേര്‍ത്തു.
“ബോട്ട് പറക്കുന്നതായാണ് ഞാന്‍ കണ്ടത്, ഭ്രാന്തമായൊരു നിമിഷം. എനിക്ക് വിശ്വസിക്കാനായില്ല,” പാര്‍ക്ക്ഹര്‍സ്റ്റ് പറഞ്ഞു.